കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആവശ്യമുള്ളതെല്ലാം കിട്ടി.. പിന്നെന്തിന് മാറണം?'; ഗുജറാത്തില്‍ ബിജെപിയുടെ റെക്കോഡ് വിജയത്തിന് പിന്നില്‍ ഇത്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോഡ് വിജയവുമായി ബി ജെ പിയെ ഏഴാം തവണയും അധികാരത്തിലേറാന്‍ സഹായിച്ചത് സൗജന്യത്തോടെ ഉള്ള ക്ഷേമപദ്ധതികള്‍. ആം ആദ്മി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ വാഗ്ദാനം ചെയ്ത ക്ഷേമ ഭരണം കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഇതിനോടകം തന്നെ സംസ്ഥാനത്ത് ബി ജെ പി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്.

വോട്ടര്‍മാരില്‍ സൗജന്യ റേഷനും മരുന്നും പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ സ്വാധീനം ഗണ്യമായി ചെലുത്തി എന്നാണ് ലോക്നീതി-സിഎസ്ഡിഎസ് നടത്തിയ പോസ്റ്റ്-പോള്‍ പഠനം സൂചിപ്പിക്കുന്നത്. സൗജന്യ റേഷന്‍, ആവാസ് യോജന, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനപ്രീതിയാണ് ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയം നേടുന്നതില്‍ ബി ജെ പിയെ സഹായിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത്.

1

പൊതുവിതരണ സമ്പ്രദായത്തില്‍ കുറഞ്ഞ വിലയ്ക്ക് റേഷന്‍ വാങ്ങിയതായി പത്തില്‍ ഏഴ് വീട്ടുകാരും പറയുന്നു. മൂന്ന് വോട്ടര്‍മാരില്‍ രണ്ട് പേര്‍ക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ട്. സബ്സിഡിയുള്ള റേഷന് പുറമെ 5 കിലോ സൗജന്യ ധാന്യങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയാണ് സംസ്ഥാനത്തെ ഏറ്റവും ജനപ്രിയമായ പദ്ധതി.

വിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെവിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെ

2

പഠനം നടത്തിയ ഗ്രാമീണരും താഴ്ന്ന വരുമാനക്കാരുമായ അഞ്ച് എസ് സി, എസ് ടി, വോട്ടര്‍മാരില്‍ നാല് പേരും തങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ് എന്ന് പറഞ്ഞു. 2020-ല്‍ കൊവിഡ്-19 ലോക്ക്ഡൗണിന്റെ സമയത്ത് ആണ് ആദ്യമായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അവതരിപ്പിക്കുന്നത്. ഇത് പിന്നീട് ആറ് തവണ നീട്ടി. ഏഴാം ഘട്ടത്തില്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പദ്ധതി അവസാനമായി സെപ്റ്റംബര്‍ 28-ന് മൂന്ന് മാസത്തേക്ക് നീട്ടുകയയായിരുന്നു.

ആ 10 ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്ആ 10 ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്

3

ലഭ്യമായ കണക്കുകള്‍ പ്രകാരം ഗുജറാത്തിലെ ജനസംഖ്യയുടെ 53% ഈ സംരംഭത്തിന്റെ ഗുണഭോക്താക്കളാണ്. മഹാമാരിക്ക് ശേഷം 55% വോട്ടര്‍മാര്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സൗജന്യ മരുന്നുകളും സബ്സിഡി ചികിത്സയും ലഭിച്ചതായി പറഞ്ഞു. ഇതില്‍, താഴ്ന്ന വരുമാനക്കാരില്‍ നാലില്‍ മൂന്ന് പേരും, എസ്ടിക്കാരില്‍ മൂന്നില്‍ രണ്ട് പേരും ഇതില്‍ നിന്ന് പ്രയോജനം നേടുന്നതായി അവകാശപ്പെട്ടു.

ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍

4


ഗുജറാത്തിലെ മറ്റൊരു ജനപ്രിയ പദ്ധതിയാണ് ജന്‍ ധന് യോജന. ഇത് മിനിമം ബാലന്‍സും രേഖകളും ഇല്ലാതെ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നത് എളുപ്പമാക്കിക്കൊണ്ട് എല്ലാവരേയും ബാങ്കിംഗ് സേവന മേഖലയിലേക്ക് ഉള്‍പ്പെടുത്തുന്നു. ധനമന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം ഗുജറാത്തില്‍ 1.73 കോടി ആളുകള്‍ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 52% പേരും ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ അക്കൗണ്ട് തുടങ്ങിയതായി പറഞ്ഞു.

5

പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇടത്തരക്കാരായിരുന്നു (63%). സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ (57%), വീടുകളുടെ നിര്‍മ്മാണത്തിനുള്ള പണം (40%), കര്‍ഷകര്‍ക്ക് നേരിട്ട് പണമിടപാട് (47%) എന്നിവയാണ് സംസ്ഥാനത്തെ ജനങ്ങളുമായി ബന്ധപ്പെട്ട മറ്റ് നയങ്ങള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി, സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ പ്രഖ്യാപിച്ചിരുന്നു.

6

പെണ്‍മക്കള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്ന പദ്ധതികള്‍ പ്രകാരം സര്‍വെയില്‍ പങ്കെടുത്ത മൂന്നിലൊന്ന് കുടുംബങ്ങള്‍ക്കും പ്രയോജനം ചെയ്തു. പെണ്‍മക്കള്‍ക്കുള്ള ധനസഹായം, സൗജന്യ റേഷന്‍, കിസാന്‍ സമ്മാന്‍ നിധി, ആവാസ് യോജന തുടങ്ങിയ ചില ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ ബി ജെ പിയെ ആണ് ആദ്യ ഓപ്ഷനായി തെരഞ്ഞെടുക്കുന്നത്.

7

മറ്റ് സ്‌കീമുകളുടെ ഗുണഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും വോട്ടിംഗ് മുന്‍ഗണനയില്‍ വലിയ വ്യത്യാസം കണ്ടില്ല. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പി ഉയര്‍ത്തിയ വ്യവഹാരത്തില്‍ നിന്ന് വ്യത്യസ്തമാണ് ചിത്രം. സൗജന്യങ്ങള്‍ക്കെതിരായ പ്രഖ്യാപനങ്ങള്‍ക്കിടയിലും, പ്രത്യേക സമുദായങ്ങള്‍ക്ക് സാമൂഹിക ക്ഷേമ പദ്ധതികള്‍ ലക്ഷ്യമാക്കി എത്തിക്കുന്നത് ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍ വിജയത്തിന് നിദാനമായി.

English summary
Gujarat Assembly Election 2022: This is the real reason behind BJP's record victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X