ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം: എക്സിറ്റ് പോളുകളെ കാറ്റില്‍ പറത്തി ബിജെപിയുടെ തേരോട്ടം
അഹമ്മദാബാദ്: ഗുജറാത്തില്‍ തങ്ങള്‍ക്ക് മുന്നില്‍ ആരും വളരില്ലെന്ന് ഒരിക്കല്‍ കൂടി ബി ജെ പി തെളിയിച്ചിരിക്കുകയാണ്. ഒരു മിന്നുന്ന ജയത്തിലേക്കുള്ള യാത്രയിലാണ് ബി ജെ പി ഇപ്പോള്‍. ഇതോടെ ഗുജറാത്തില്‍ അധികാര തുടര്‍ച്ചയും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ അമിതമായ ഒരു കോണ്‍ഫിഡന്‍സും ബി ജെ പിക്ക് ലഭിച്ചിരിക്കുകയാണ്. എക്സിറ്റ് പോളുകളെ വരെ കാറ്റില്‍ പറത്തുന്ന തേരോട്ടമാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്.

രണ്ട് ദിവസങ്ങള്‍ മുമ്പ് പുറത്തുവന്ന ചില എക്സിറ്റ് പോളുകള തകര്‍ക്കുന്ന മുന്നേറ്റമാണ് ബി ജെ പി ഇപ്പോള്‍ ഗുജറാത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ ഏഴ് എക്സിറ്റ് പോളുകളാണ് പുറത്തുവന്നത്. ഇതില്‍ ചില എക്സിറ്റ് പോളുകളില്‍ ബി ജെ പിക്ക് 140 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 152 സീറ്റുകളിലാണ് ബി ജെ പി ലീഡുയര്‍ത്തുന്നത്.

പല എക്സിറ്ര് പോള്‍ സര്‍വ്വേകളിലും കോണ്‍ഗ്രസിന് 30 മുതല്‍ 40 സീറ്റ് വരെയാണ് പ്രവചിച്ചത്. എന്നാല്‍ അതില്‍ നിന്നും ഏറെ പിന്നിലേക്കാണ് കോണ്‍ഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. ആം ആദ്മിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് പറയുമ്പോളും എട്ടോളം സീറ്റുകളില്‍ ആം അദ്മി വ്യക്തമായ ലീഡ് ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

ആജ് തക്കും ആക്സിസ് മൈ ഇന്ത്യയും നടത്തിയ എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ ബി ജെ പി 129 മുതല്‍ 151 സീറ്റ് വരെ നേടുമെന്നാണ് പ്രവചിച്ചത്. കോണ്‍ഗ്രസും എന്‍ സി പിയും അടങ്ങുന്ന സഖ്യം 16 മുതല്‍ 30 സീറ്റ് വരെ നേടുമെന്നും എ എ പി 9 മുതല്‍ 21 സീറ്റ് വരെ നേടുമെന്നും പ്രവചിച്ചിരുന്നു. ഈ എക്സിറ്റ് പോളില്‍ ബി ജെ പിയുടെ സ്ഥാനം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചിട്ടുണ്ട്.

എ ബി പി- സി വോട്ടര്‍ സര്‍വ്വേയില്‍ ബി ജെ പി 140 സീറ്റ് വരെ നേടുമെന്നാണ് പ്രവചിച്ചത്. കോണ്‍ഗ്രസ് എന്‍ സി പി സഖ്യം 31 മുതല്‍ 43 സീറ്റ് വരെ നേടുമെന്നും പ്രവചിച്ചു. എന്നാല്‍ ഈ എക്സിറ്റ് പോളിനെ കടത്തിവെട്ടുന്ന പ്രകടനമാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് ഈ എക്സിറ്റ് പോളിന്റെ അടുത്തു പോലും എത്താന്‍ സാധിച്ചില്ല എന്നത് മറ്റൊരു വസ്തുതയാണ്.

ന്യൂസ് എക്സ് - ജന്‍ കി ബാദ് എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ ബി ജെ പി 117 മുതല്‍ 140 സീറ്റ് വരെ നേടുമെന്നാണ് പ്രവചിച്ചത്. കോണ്‍ഗ്രസ് സഖ്യം 51 സീറ്റ് വരെ നേടുമെന്ന് പ്രവചിച്ചു. എന്നാല്‍ ഇപ്പോള്‍ ബി ജെ പി 152 ഓളം സീറ്റുകളില്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് വെറും 18 സീറ്റില്‍ ഒതുങ്ങി നില്‍ക്കുകയാണ്.

റിപ്പബ്ലിക്ക് ടി വി പുറത്തുവിട്ട സര്‍വ്വേയില്‍ ബി ജെ പി 128 മുതല്‍ 148 സീറ്റ് വരെ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ടൈംസ് നൗ സര്‍വ്വേയില്‍ ബി ജജെ പിക്ക് 139 സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഒട്ടുമിക്ക് എക്സിറ്റ് പോളുകളിലും ബി ജെ പിക്ക് ലഭിക്കുന്ന സീറ്റ് പ്രവചനത്തേക്കാള്‍ കൂടുതല്‍ സീറ്റുകളിലേക്കാണ് ലീഡ് ചെയ്യുന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ആകെ 182 സീറ്റുള്ള ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റുകളാണ്. ഇപ്പോഴുള്ള ട്രെന്‍ഡാണ് നിലനില്ക്കുന്നതെങ്കില് ബി ജെ പിക്ക് 150 കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. 2017ല്‍ ബി ജെ പിക്ക് 99 സീറ്റും കോണ്‍ഗ്രസിന് 77 സീറ്റുമാണ് ലഭിച്ചത്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications