കോടതിയെ മുള്‍മുനയില്‍ നിര്‍ത്തി പാമ്പ്; ആളുകള്‍ ചിതറിയോടി

  • Written By:
Subscribe to Oneindia Malayalam

ഗുഡ്ഗാവ്: മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഭ്രാന്തി പരത്തി പാമ്പ്. രണ്ടര അടി നീളമുള്ള പാമ്പിനെ കണ്ടതോടെ ജീവനക്കാരും കോടതിയിലെത്തിയവരും ഇറങ്ങിയോടി. ഈ സമയം മജിസ്‌ട്രേറ്റ് ഓഫീസിലുണ്ടായിരുന്നു.

ആളുകള്‍ നിലവിളിച്ച് ഓടുമ്പോഴാണ് പാമ്പ് കോടതി മുറിയില്‍ കയറിയ കാര്യം മജിസ്‌ട്രേറ്റ് അറിഞ്ഞത്. പുറത്തേക്ക് വന്ന മജിസ്‌ട്രേറ്റിന് മുന്നിലൂടെ പാമ്പ് ഇഴഞ്ഞുപോയി. തുടര്‍ന്ന് കംപ്യൂട്ടര്‍ ടേബളിന്റെ താഴെയൊളിച്ചു.

Krait

ഈ സമയം ഓഫീസിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തൊട്ടുപിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തോട് ചേര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയും. കെട്ടിടങ്ങളുടെ ഒരുഭാഗത്ത് കാടുപിടിച്ച് കിടക്കുകയാണ്.

പാമ്പ് ഇവിടെ നിന്ന് വന്നതാകുമെന്നാണ് സംശയിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി കൊണ്ടുപോയി. സംഭവം 40 മിനുറ്റോളം മജിസ്‌ട്രേറ്റ് കോടതിയെ മുള്‍മുനയില്‍ നിര്‍ത്തിയെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭരത് ഭൂഷണ്‍ ഗോഗിയ പറഞ്ഞു.

English summary
Meet the snake that plunged Gurgaon SDM's office into complete chaos for 40 minutes
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്