• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരിയാനയില്‍ ബിജെപി സഖ്യം പൊളിയും.... ദുഷ്യന്തിനെതിരെ വാളെടുത്ത് മന്ത്രിമാര്‍, കോണ്‍ഗ്രസിന് ചിരി!!

ചണ്ഡീഗഡ്: ഹരിയാനയിലെ ബിജെപി സഖ്യത്തില്‍ ആദ്യമായി വിള്ളല്‍. സംസ്ഥാനത്ത് വ്യാജമദ്യ അഴിമതിയുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ബിജെപി തന്നെ അദ്ദേഹത്തിനെതിരെ പോര് പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ശരിക്കും അവസരം മുതലെടുക്കാന്‍ രംഗത്തുണ്ട്. ദുഷ്യന്തിനെതിരെ കോണ്‍ഗ്രസും തുറന്നടിച്ചിട്ടുണ്ട്. സഖ്യം വിടാന്‍ മനോഹര്‍ ലാല്‍ ഖട്ടാറില്‍ ബിജെപി നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നേട്ടമുണ്ടാകുമെന്നും അദ്ദേഹത്തിന് നിര്‍ദേശമുണ്ട്.

കോവിഡിന്റെ മറവില്‍

കോവിഡിന്റെ മറവില്‍

സോനിപത്തിലെ രണ്ട് ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്ത മദ്യം കാണാതായതാണ് സംഭവം. ഒന്ന് എക്‌സൈസിന്റെയും മറ്റൊന്ന് പോലീസിന്റെയും ഗോഡൗണാണ്. കോവിഡിന്റെ മറവിലാണ് ഈ മദ്യം ഇവിടെ നിന്ന് കടത്തിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ജനശ്രദ്ധയിലേക്ക് എത്തിയ അഴിമതിയായി ഇത് മാറിയിരിക്കുകയാണ്. ജെജെപിയുടെ പ്രമുഖ നേതാക്കളാണ് ഇതിന് പിന്നിലുള്ളത്. അതിലേറെ പ്രശ്‌നം ദുഷ്യന്തുമായി അടുത്ത ബന്ധമുള്ള മന്ത്രിമാരും ഈ മദ്യക്കടത്തിന് പിന്നിലുണ്ട്.

എന്തുകൊണ്ട് പ്രശ്‌നം?

എന്തുകൊണ്ട് പ്രശ്‌നം?

സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് ദുഷ്യന്ത് ചൗത്താലയാണ്. ആഭ്യന്തര മന്ത്രി അനില്‍ വിജ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ അഴിമതി കണ്ടെത്താനായി നിയമിച്ചിരുന്നു. എക്‌സൈസ് കമ്മീഷണര്‍ ശേഖര്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഇതിലുള്ളത്. വിദ്യാര്‍ത്ഥിയെ പൂട്ടിയാല്‍ അതോടെ ചൗത്താല കുടുംബത്തിന്റെ അഴിമതി മുഴുവന്‍ പുറത്തുവരും. എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാലും അനില്‍ വിജും നടപടിയെടുക്കുമെന്ന വാശിയിലാണ്. പറ്റില്ലെന്ന് ദുഷ്യന്ത് പറയുന്നു. അഴിമതിയേ ഇല്ലെന്നാണ് ദുഷ്യന്തിന്റെ വാദം.

സൂപ്പര്‍ മുഖ്യമന്ത്രി

സൂപ്പര്‍ മുഖ്യമന്ത്രി

ഖട്ടാറിനെ മറികടന്ന് ദുഷ്യന്ത് സൂപ്പര്‍ മുഖ്യമന്ത്രിയാവുന്നുവെന്ന് ബിജെപി പറയുന്നു. സത്യം അതാണ്. പല വകുപ്പുകളിലും ദുഷ്യന്തിന്റെയും ജെജെപിയുടെയും ഇടപെടല്‍ ശക്തമാണ്. മദ്യ അഴിമതി കേസിലും ദുഷ്യന്തിന്റെ ഇടപെടലാണ് ബന്ധം വഷളാക്കിയത്. അതുകൊണ്ട് കേസില്‍ ജെജെപിയെ ശരിക്കും പൂട്ടാനാണ് ഖട്ടാറിന്റെ നീക്കം. ലോക്ഡൗണില്‍ ഈ ഗോഡൗണുകള്‍ പൂട്ടാന്‍ ശേഖര്‍ വിദ്യാര്‍ത്ഥി ശ്രമിച്ചിരുന്നില്ല. ഇതിനെ പുറമേ അന്വേഷണ സംഘത്തെ തടസ്സപ്പെടുത്താനും വിദ്യാര്‍ത്ഥി ശ്രമിച്ചു. ഇതിന് ദുഷ്യന്തിന്റെ സഹായവുമുണ്ടായിരുന്നു.

സഖ്യം പൊളിയും

സഖ്യം പൊളിയും

ഖട്ടാറിനും അനില്‍ വിജിനും ദുഷ്യന്തിനെ ഒട്ടും വിശ്വാസമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ മാറി കൊണ്ടിരിക്കുകയാണ്. അതേസമയം ജെജെപി കൂടുതല്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് നീങ്ങുന്നുവെന്നാണ് സൂചന. ബിജെപിയില്‍ സഖ്യം വിടണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സംസ്ഥാനത്തെ എല്ലാ ഗോഡൗണുകളും പൂട്ടാന്‍ താനാണ് ഉത്തരവിട്ടതെന്നും, അന്വേഷണ സംഘത്തിന് ഇതിനുള്ള കയറാന്‍ നിയമം അനുവാദം നല്‍കുന്നില്ലെന്നും ദുഷ്യന്ത് പറയുന്നു. ചീഫ് സെക്രട്ടറിക്ക് പോലീസ് റിപ്പോര്‍ട്ട് ലഭിച്ചതിനാല്‍ നടപടി ഉറപ്പാണെന്ന് വ്യക്തമായിരിക്കുകയാണ്.

കോണ്‍ഗ്രസ് സൂക്ഷിച്ച്

കോണ്‍ഗ്രസ് സൂക്ഷിച്ച്

കോണ്‍ഗ്രസ് ശക്തമായി തന്നെ ഈ വിഷയത്തില്‍ രംഗത്തുണ്ട്. എന്നാല്‍ വളരെ സൂക്ഷിച്ചാണ് നീക്കം. ജെജെപിയെ പാളയത്തില്‍ എത്തിച്ചാല്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് ലഭിക്കും. ഭൂപീന്ദര്‍ ഹൂഡ ഈയൊരു ലക്ഷ്യത്തിലാണ്. ബിജെപിയെ പരമാവധി ആക്രമിക്കാനാണ് ശ്രമം. വലത് കൈ ചെയ്യുന്നത് ഇടതുകൈ അറിയുന്നില്ലെന്നായിരുന്നു ഹൂഡ തുറന്നടിച്ചത്. വിജിലന്‍സ് അന്വേഷണത്തിനായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്. ബിജെപിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നത ഇടങ്ങളില്‍ അന്വേഷിക്കാനുള്ള അധികാരമില്ലെന്ന് കുമാരി സെല്‍ജയും ഉന്നയിച്ചു.

തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു

തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു

തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് പാര്‍ട്ടിയിലെ വികാരം. എന്നാല്‍ ഇത് എടുത്ത് ചാട്ടമാണ്. ബിജെപിയുടെ ജാട്ട് വോട്ടുബാങ്ക് ഇപ്പോള്‍ തീരെ ഇല്ല. കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുകയാണ് ഇവര്‍. ദളിതുകളും പിന്നോക്ക വിഭാഗവും ആദ്യ ഖട്ടാര്‍ സര്‍ക്കാരിന്റെ ദുരിതങ്ങളും മറന്നിട്ടില്ല. തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവാനുള്ള സാധ്യത ശക്തമാണ്. പ്രതിപക്ഷമെന്ന നിലയില്‍ ഗ്രാമീണ മേഖലയില്‍ വന്‍ പ്രവര്‍ത്തനങ്ങളാണ് ആറുമാസത്തിനിടെ കോണ്‍ഗ്രസ് നടത്തിയത്.

ഹൂഡയുടെ പിന്തുണയേറുന്നു

ഹൂഡയുടെ പിന്തുണയേറുന്നു

ഭൂപീന്ദര്‍ ഹൂഡയ്ക്കും മകന്‍ ദീപേന്ദറിനും ജനപിന്തുണ സംസ്ഥാനത്ത് വര്‍ധിച്ച് വരികയാണ്. ഹൈക്കമാന്‍ഡ് ഹൂഡയെ ഒഴിവാക്കാത്തതും ഈ കാരണം കൊണ്ടാണ്. ഖട്ടാര്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ മുഖ്യമന്ത്രിയായി ജെജെപി സഖ്യത്തില്‍ വീണുപോയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ബിജെപി അടിത്തട്ടിലെ സാഹചര്യം മനസ്സിലാക്കാതെയാണ് സഖ്യം വിടാന്‍ ഒരുങ്ങുന്നത്. ജെജെപിക്ക് വലിയ നഷ്ടം സഖ്യം വിട്ടാലും സംഭവിക്കില്ല. കോണ്‍ഗ്രസ് ഇവരെ സ്വീകരിക്കാന്‍ തയ്യാറാണ്.

English summary
haryana bjp alliance have a crack, dushyant chauthala creates problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X