കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര് പറഞ്ഞു നടക്കില്ലെന്ന്, ബിജെപി സര്‍ക്കാര്‍ സാമ്പത്തിക സംവരണം തുടങ്ങി!

  • By Muralidharan
Google Oneindia Malayalam News

സാമുദായിക സംവരണം മാറ്റി സാമ്പത്തിക സംവരണം വേണമെന്ന താല്‍പര്യക്കാരാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കാര്‍. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി ബി ജെ പിയുമായി അടുത്ത ബന്ധമുള്ള പലരും സാമ്പത്തിക സംവരണം എന്ന ആശയം മുന്നോട്ട് വെച്ചിട്ടുമുണ്ട്. നിലവിലുള്ള സംവരണ രീതിക്കെതിരെ ആര്‍ എസ് മേധാവിയായ മോഹന്‍ ഭാഗവത് തന്നെ അടുത്തിടെ ഇക്കാര്യം പറഞ്ഞിരുന്നു.

ഇന്ത്യയുടെ പ്രത്യേക രാഷ്ട്രീയ - സാമ്പത്തിക സാഹചര്യത്തില്‍ നിലവിലെ സംവരണരീതി തന്നെയാണ് പ്രായോഗികമായി നടക്കുക എന്നാണ് സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ സാമ്പത്തിക സംവരണത്തിന്റെ തുടക്കം കുറിച്ചുകഴിഞ്ഞു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ്, കാണൂ...

തുടക്കം സ്‌കൂളില്‍

തുടക്കം സ്‌കൂളില്‍

സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിലാണ് സാമ്പത്തിക സംവരണം കര്‍ശനമായി നടപ്പാക്കാന്‍ ഹരിയാന ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ അധ്യക്ഷതയില്‍ പഞ്ചകുലയില്‍ ചേര്‍ന്ന ഉന്നതതല വിദ്യാഭ്യാസ സമിതി യോഗത്തിന്റേതാണ് തീരുമാനം.

എത്ര ശതമാനമാണ് സംവരണം

എത്ര ശതമാനമാണ് സംവരണം

സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ പത്ത് ശതമാനം സംവരണമാണ് ഉണ്ടാകുക. സംവരണം വഴി പ്രവേശം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കരുത് എന്നാണ് നിര്‍ദേശം.

സംവരണം സര്‍ക്കാര്‍ സ്‌കൂളുകളിലും

സംവരണം സര്‍ക്കാര്‍ സ്‌കൂളുകളിലും

സ്വകാര്യ സ്‌കൂളുകളില്‍ മാത്രമാണ് സംവരണം എന്ന് കരുതേണ്ട. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലെ 25 ശതമാനം സീറ്റുകളാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി മാറ്റിവെക്കുക.

ജയിപ്പിച്ച് വിടുന്നതിനെതിരെ

ജയിപ്പിച്ച് വിടുന്നതിനെതിരെ

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തോല്‍പിക്കരുതെന്ന തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും ഹരിയാന ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ പറഞ്ഞു.

നേരത്തെ അനുകൂലമായിരുന്നു

നേരത്തെ അനുകൂലമായിരുന്നു

ഹരിയാന മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടാര്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമായ അഭിപ്രായം നേരത്തെ തന്നെ പറഞ്ഞിട്ടുള്ള ആളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മോഹന്‍ ഭാഗവത് പറഞ്ഞത്

മോഹന്‍ ഭാഗവത് പറഞ്ഞത്

നിലവിലുള്ള സംവരണരീതി പൊളിച്ചെഴുതണം എന്നായിരുന്നു ആര്‍ എസ് എസ് മേധാവിയായ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.

English summary
Haryana Government made reservation of 10% of seats in private schools mandatory for Economically weaker sections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X