കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗിക സൂര്യഗ്രഹണം വരുന്നു, അടുത്തത് 10 വര്‍ഷത്തിന് ശേഷം!; ആകാശവിസ്മയത്തിനൊരുങ്ങി ലോകം

Google Oneindia Malayalam News

ന്യൂദല്‍ഹി: 107 വര്‍ഷത്തിന് ശേഷം വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് വന്നതിന് പിന്നാലെ വീണ്ടും ആകാശവിസ്മയത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. ഒക്ടോബര്‍ 25 ന് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷിയാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരുമിച്ചുവരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്.

സൂര്യപ്രകാശത്തെ തടഞ്ഞുകൊണ്ട് ചന്ദ്രന്‍ സൂര്യനു മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഒരു അമാവാസിയില്‍ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ, എല്ലാ അമാവാസിയിലും സൂര്യഗ്രഹണത്തില്‍ കലാശിക്കുന്നില്ല. ഒക്ടോബര്‍ 25 ന് സംഭവിക്കാനിരിക്കുന്നത് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണമാണ് എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.

1

മൂന്ന് വ്യത്യസ്ത തരം സൂര്യഗ്രഹണങ്ങളാണ് ഉള്ളത്. സമ്പൂര്‍ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വാര്‍ഷിക സൂര്യഗ്രഹണം. ഇതില്‍ ഭാഗിക സൂര്യഗ്രഹണമാണ് ഒക്ടോബര്‍ 25 ന് വരാനിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴല്‍ ഉള്ളതായി തോന്നുകയും ചെയ്യുമ്പോഴണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്.

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്

2

ഒക്ടോബര്‍ 25 ന് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം രാവിലെ 8:58 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:02 ന് അവസാനിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. യൂറോപ്പ്, മിഡില്‍-ഈസ്റ്റ്, വടക്ക്-കിഴക്കന്‍ ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, പടിഞ്ഞാറന്‍ ചൈന, ഇന്ത്യ, വടക്കേ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം കാണാനാകും.

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

3

അടുത്ത ഭാഗിക സൂര്യഗ്രഹണം 2025 മാര്‍ച്ച് 29 ന് സംഭവിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല. ഇന്ത്യയില്‍ നിന്ന് ദൃശ്യമാകുന്ന ഏക ഭാഗിക സൂര്യഗ്രഹണം 2032 നവംബര്‍ 3 ന് ആണ് സംഭവിക്കുക.

'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു

4

അതിന് മുന്‍പ് 2031 മെയ് 21 ന് വലയ ഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണാം. 2034 മാര്‍ച്ച് 20 ന്, അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. 2030 ജൂണ്‍ 1 ന് ഇന്ത്യയുടെ വടക്കന്‍ ഭാഗത്ത് മറ്റൊരു ഭാഗിക ഗ്രഹണവും കാണാം.

English summary
here is full details of Partial Solar eclipse on October 25, all things you should know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X