ഹിമാചല്‍ പ്രദേശില്‍ ജയ് റാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു; 10 മന്ത്രിമാരും

  • Written By:
Subscribe to Oneindia Malayalam

ഷിംല: ബിജെപി നേതാവ് ജയ് റാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ ചരിത്ര പ്രസിദ്ധമായ റിഡ്ജ് മൈതാനത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. താക്കൂറിനൊപ്പം മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് പുറമെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രുപാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും സമാനമായ രീതിയില്‍ തന്നെയായിരുന്നു നേതാക്കളുടെ പ്രാതിനിധ്യം.

Jairamthakur

റിഡ്ജ് മൈതാനത്തില്‍ പ്രധാനമന്ത്രിക്കും അമിത് ഷാക്കും ജയ് റാം താക്കൂറിനും മുദ്രാവാക്യം വിളിച്ചാണ് അണികള്‍ എത്തിയത്. ഷിംല മൊത്തം ബിജെപിയുടെ കൊടിയും തോരണങ്ങളും നേതാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളുംകൊണ്ട് നിറഞ്ഞിരുന്നു. പതിനായിരങ്ങളാണ് ചടങ്ങ് വീക്ഷിക്കാനെത്തിയത്.

ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജയ്‌റാം താക്കൂര്‍ പറഞ്ഞു. 52 കാരനായ താക്കൂര്‍ ഹിമാചല്‍ പ്രദേശിന്റെ 14ാം മുഖ്യമന്ത്രിയാണ്. നേരത്തെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത് പികെ ധുമലിനെ ആയിരുന്നു. അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് താക്കൂറിന് നറുക്ക് വീണത്. 68ല്‍ 44 സീറ്റുകള്‍ നേടിയാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്.

ധുമല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് താക്കൂര്‍. നേരത്തെ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. 10 മന്ത്രിമാരും താക്കൂറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പുതുമുഖങ്ങളും നേരത്തെ മന്ത്രിയായവരും ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jai Ram Thakur Takes Oath As Himachal Pradesh Chief Minister, Team BJP Attends

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്