കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുകുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിപ്പിക്കുന്നു; ലക്ഷ്യം ക്രിസ്ത്യന്‍ മതപരിവര്‍ത്തനമാണോയെന്ന് വിഎച്ച്പി

Google Oneindia Malayalam News

ന്യൂദല്‍ഹി: മാതാപിതാക്കളുടെ അനുമതിയില്ലാതെ ഹിന്ദു കുട്ടികളെ സാന്താക്ലോസിന്റെ വേഷം ധരിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് പുറത്തിറക്കി വിശ്വ ഹിന്ദു പരിഷത്ത് ( വി എച്ച് പി ). ഭോപ്പാലിലെ വി എച്ച് പിയുടെ പ്രവിശ്യാ പബ്ലിസിറ്റി തലവന്‍ ജിതേന്ദ്ര ചൗഹാന്‍ ആണ് പത്രക്കുറിപ്പിലൂടെ ഇത്തരമൊരു കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

സനാതന ധര്‍മ്മം പിന്തുടരുന്ന വിദ്യാര്‍ത്ഥികളോട് സാന്താക്ലോസിന്റെ വേഷം ധരിക്കാനും സ്‌കൂളില്‍ ക്രിസ്മസ് ട്രീ കൊണ്ടുവരാനും സ്‌കൂളുകള്‍ ആവശ്യപ്പെടുന്നു എന്നും ഇത് ഇത് ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ് എന്നും ജിതേന്ദ്ര ചൗഹാന്‍ പറയുന്നു. ഹിന്ദു കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള ഗൂഢാലോചനയാണിത്.

1

മാത്രമല്ല സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോളും ഇത് ഹിന്ദു കുടുംബങ്ങള്‍ക്ക് നഷ്ടമാണ് എന്നും ജിതേന്ദ്ര ചൗഹാന്‍ പറയുന്നു. ഇന്ത്യ, 'വിശുദ്ധന്മാരുടെ നാടാണ്, സാന്തയുടെ അല്ല' എന്നാണ് കുറിപ്പില്‍ പറയുന്നത്. കുട്ടികളെ സാന്റാ ക്ലോസിന്റെ വേഷം ധരിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ, ക്രിസ്ത്യാനിറ്റിയോടുള്ള ആരാധനയും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ ശ്രമിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'

2

ഹിന്ദു കുട്ടികള്‍ക്ക് രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, മഹാവീര്‍, ഗുരു ഗോവിന്ദ് എന്നിങ്ങനെ ഉള്ളവരുടെ പ്രതീകാത്മക വസ്ത്രം ധരിക്കാമെന്നും കുറിപ്പില്‍ പറയുന്നു. ഇവരെല്ലാം വിപ്ലവകാരികളും മഹാന്മാരും ആകണം, പക്ഷേ സാന്താക്ലോസ് ആകരുത് എന്നും കുറിപ്പില്‍ പറയുന്നു. ഹിന്ദു കുട്ടികളെ കുട്ടിയുടെയോ മാതാപിതാക്കളുടേയോ സമ്മതമില്ലാതെ സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഏതൊരു സ്‌കൂളിനെതിരെയും നിയമനടപടി ആരംഭിക്കുമെന്ന് അേേദ്ദഹം പറഞ്ഞു.

അമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസംഅമേരിക്കയില്‍ ഇറക്കേണ്ട നായയെ സൗദിയില്‍ കൊണ്ടാക്കി വിമാനക്കമ്പനി; ആദ്യം ഞെട്ടല്‍, ഒടുവില്‍ ആശ്വാസം

3

ഈ കുറിപ്പിന്റെ പകര്‍പ്പ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്ന് വി എച്ച് പിക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, പ്രശ്നങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന കുടുംബങ്ങള്‍ക്കൊപ്പം സംഘടന നില്‍ക്കുമെന്ന് ജിതേന്ദ്ര ചൗഹാന്‍ ദി പ്രിന്റിനോട് പറഞ്ഞു.

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

4

സാന്താക്ലോസിന്റെ വേഷം ധരിക്കുന്നതിന് സ്‌കൂളുകള്‍ രക്ഷിതാക്കളില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങണം. കുട്ടികളെ സ്വാധീനിച്ചുകൊണ്ട് മതപരിവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ്. ഏതെങ്കിലും സ്‌കൂള്‍ ഇത് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കും. ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല. ചില ആളുകള്‍ക്ക് കാര്യം മനസ്സിലാകാത്തതിനാല്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമമാണിത് എന്നും അദ്ദേഹം പറഞ്ഞു.

English summary
Hindu children dress up as Santa Claus is a first step of conversion says VHP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X