ആരാണീ ആഗോളഭീകരന്‍..? സെയ്ദ് സലാഹുദീന്‍ എങ്ങനെ ആഗോളഭീകരനായി...?

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു മുന്‍പാണ് ഹിസ്ബുള്‍ ഭീകരന്‍ സെയിദ് സലാഹുദീനെ ആഗോളഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്. ആഗോള ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളവരെയാണ് സാധാരണയായി 'സ്‌പെഷ്യല്‍ ഡസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ്'(എസ്ഡിജിറ്റി) അഥവാ ആഗോളഭീകരന്‍ ആയി പ്രഖ്യാപിക്കാറുള്ളത്.

ഹിസ്ബുള്‍ മുജാഹിദീന്‍ ഒരു ആഗോള തീവ്രവാദ സംഘടനല്ലെങ്കില്‍ കൂടി സെയിദ് സലാഹുദീനെ ആഗോള ഭീകരനാക്കി പ്രഖ്യാപിച്ചത് എന്തുകൊണ്ടാണ്? ഇത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണം എന്താണ്..? ഇന്ത്യയില്‍ നിന്നുള്ള മറ്റ് ആഗോള ഭീകരന്‍മാര്‍ ആരെല്ലാമാണ്?

ആരാണീ സെയ്ദ് സലാഹുദീന്‍

ആരാണീ സെയ്ദ് സലാഹുദീന്‍

കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനാണ്സെയ്ദ് സലാഹുദീന്‍.കാശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്ന് നേരത്തെ സെയിദ് സലാഹുദീന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് മുഹമ്മദ് യൂസഫ് ഷാ എന്നും പേരുണ്ട്.

കശ്മീരിലെ ആദ്യ ആഗോള ഭീകരന്‍

കശ്മീരിലെ ആദ്യ ആഗോള ഭീകരന്‍

ആദ്യമായാണ് ഒരു കശ്മീരി തീവ്രവാദി ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ സെയിദ് സലാഹുദീന്‍ ഒരു പ്രാദേശിക തീവ്രവാദി മാത്രമല്ലെന്നാണ് അമേരിക്ക പറയുന്നത്. സെയിദ് കശ്മീരിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ ഭീഷണി ആണെന്നാണ് അമേരിക്ക പ്രസ്താവിച്ചത്.

എങ്ങനെ ആഗോള ഭീകരനായി..?

എങ്ങനെ ആഗോള ഭീകരനായി..?

കശ്മീര്‍ കേന്ദ്രമാക്കിയാണ് ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനം വിട്ട് ഇതുവരെ പുറത്തുപോയിട്ടുമില്ല. ലഷ്‌കര്‍-ഇ-ത്വയ്ബയുമായും ജെയ്‌ഷെ മൊഹമ്മദുമായും ചേര്‍ന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലഷ്‌കര്‍-ഇ-ത്വയ്ബയും ജെയ്‌ഷെ മൊഹമ്മദും ആഗോള തീവ്രവാദ സംഘടനകളാണ്. ഇവരുമായുള്ള ബന്ധമാകാം സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനു പിന്നില്‍.

സെയിദിനു മേലുള്ള കുറ്റം

സെയിദിനു മേലുള്ള കുറ്റം

അമേരിക്കയിലെ ജനങ്ങള്‍ക്കോ അവരുടെ സുരക്ഷക്കോ ഭീഷണിയാകുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടു നിന്നു എന്ന കുറ്റം ചാര്‍ത്തിയാണ് സെയിദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇങ്ങനെ പ്രഖ്യാപിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അമേരിക്കയുമായോ അമേരിക്കയുമായി ബന്ധപ്പെട്ട രാജ്യങ്ങളുമായോ ആയി സാമ്പത്തിക സംവിധാനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല.

സെയിദിന്റെ ഭീഷണി

സെയിദിന്റെ ഭീഷണി

2016 സെപ്തംബറില്‍ കാശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള സമാധന ഉടമ്പടികള്‍ തള്ളികളയണമെന്നും കൂടുതല്‍ കാശ്മീരി ചാവേറുകള്‍ക്ക് പരിശീലനം നല്‍കുമെന്നും സെയിദ് സലാഹുദീന്‍ ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ കാശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപറമ്പാക്കി മാറ്റുമെന്നും ഭീഷണിപ്പെടുത്തി.

പ്രഖ്യാപനം ട്രംപിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്‍പ്

പ്രഖ്യാപനം ട്രംപിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്‍പ്

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് തൊട്ട് മുമ്പാണ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ മറ്റ് ആഗോള ഭീകരര്‍

ഇന്ത്യയിലെ മറ്റ് ആഗോള ഭീകരര്‍

ആഗോള തീവ്രവാദിപ്പട്ടികയില്‍ പേരുള്ള മറ്റ് ഇന്ത്യക്കാര്‍ ഇവരാണ്:
ദാവൂദ് ഇബ്രാഹിം
അനിസ് ഇബ്രാഹിം
ഛോട്ടാ ഷക്കീല്‍
അസീസ് മൂസ
ഷാഫി അര്‍മര്‍

English summary
How does declaring Syed Salahuddin a 'global terrorist' matter to India
Please Wait while comments are loading...