പ്രധാനമന്ത്രി മോദി ഇതുവരെ എത്ര ലീവ് എടുത്തു..?10 വര്‍ഷത്തിനിടെ മന്‍മോഹന്‍സിങ്ങ് എത്ര ലീവ് എടുത്തു?

Subscribe to Oneindia Malayalam

ദില്ലി: ഭാരതത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുമെന്നു പറഞ്ഞാണ് പ്രധാനമന്ത്രി മോദി 2014 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചരണം നടത്തിയത്. വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമുണ്ടായോ? മോദിയാണോ മന്‍മോഹന്‍സിങ്ങാണോ ഏറ്റവും കൂടുതല്‍ ലീവ് എടുത്തത്? രണ്ടു പേരിലും ആരാണ് ലീവ് പോലും വേണ്ട എന്നു വെച്ച് കൂടുതല്‍ സമയം രാജ്യത്തിനായി മാറ്റിവെച്ചത്.

ഉത്തരമിതാണ്... ഈ മൂന്നു വര്‍ഷക്കാലയളവില്‍ ഒരു ദിവസം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി ലീവ് എടുത്തിട്ടില്ല എന്നതാണു വസ്തുത. മന്‍മോഹന്‍സിങ് എത്ര ദിവസം ലീവ് എടുത്തു എന്നുള്ളതാണ് അടുത്ത ചോദ്യം. അധികാരത്തിലിരുന്ന 10 ദിവസങ്ങളില്‍ ഒരിക്കല്‍ പോലും മന്‍മോഹന്‍സിങ്ങും ലീവ് എടുത്തിട്ടില്ല!!!

വിവരാകാശ നിയമപ്രകാരം മനോജ് കുമാര്‍ എന്ന വ്യക്തിയാണ് ഇരു പ്രധാന മന്ത്രിമാരുടെയും ലീവ് വിവരങ്ങള്‍ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

വിവരാകാശ നിയമപ്രകാരം മനോജ് കുമാര്‍ എന്ന വ്യക്തിയാണ് ഇരു പ്രധാന മന്ത്രിമാരുടെയും ലീവ് വിവരങ്ങള്‍ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി ലീവ് എടുക്കരുത് എന്ന നിയമമൊന്നുമില്ല. പ്രധാനമന്ത്രിയുടെ ലീവിനെക്കുറിച്ച് ഭരണഘടനയിലെവിടെയും പറയുന്നുമില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി ഏതു സമയവും കര്‍ത്തവ്യനിരതനായിരിക്കണം എന്നു ചുരുക്കം, അത് രാജ്യത്തിനകത്തായാലും പുറത്തായാലും.

English summary
How many days did PM Modi take leave, know how many days Manmohan Singh took
Please Wait while comments are loading...