ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു,96.46 വിജയശതമാനം...

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു, മെയ് 29 തിങ്കളാഴ്ച ഉച്ചയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 96.46 ആണ് ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയശതമാനം. കഴിഞ്ഞ വർഷം 96.47 ആയിരുന്നു വിജയശതമാനം.

കൊൽക്കത്ത ഹെറിറ്റേജ് സ്കൂളിലെ അനന്യ മെയ്തി 99.5% മാർക്ക് നേടി രാജ്യത്ത് ഒന്നാമതെത്തി. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പൂണെ ഹാത്ത്ക്കിംഗ്സ് സ്കൂളിലെ മസ്ക്കൻ അബ്ദുള്ള പത്താനും, ബെംഗളൂരു സെന്റ് പോൾസ് സ്കൂളിലെ അശ്വിൻ റാവുവും 99.4% മാർക്ക് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കി.

students

ഐസിഎസ്ഇയുടെ ഔദ്യോഗിക വെബ് സെറ്റായ www.cisce.org എന്നതിലൂടെ വിദ്യാർത്ഥികൾ ഫലമറിയാം. മൊബൈൽ ഫോണിൽ നിന്നും icse അല്ലെങ്കിൽ isc എന്ന് ടൈപ്പ് ചെയ്ത ശേഷം ഏഴക്ക യുണീക്ക് ഐഡി കോഡും ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാൽ എസ്എംഎസ് ആയും ഫലം ലഭിക്കും. കേരളത്തിലെ 142 ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഫലമറിയാൻ കാത്തിരിക്കുന്നത്.

English summary
icse and isc 2017 results announced.
Please Wait while comments are loading...