• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമ്മു കശ്മീരില്‍ സാക്ഷാത്കരിച്ചത് പട്ടേലിന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Newest First Oldest First
9:31 AM, 15 Aug
ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പുരോഗമിക്കുന്നു.
9:28 AM, 15 Aug
ചെങ്കോട്ടയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, നാവിക സേന മേധാവി ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ്, എയര്‍മാര്‍ഷല്‍ ബിഎസ് ധനോവ എന്നിവരെ കാണുന്നു.
9:25 AM, 15 Aug
മതത്തിന്റെ പേരില്‍ വിവേചനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. പ്രളയക്കെടുതിയെ കേരള ജനത അതിജീവിക്കുമെന്നും പിണറായി വിജയന്‍. കശ്മീരില്‍ രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍ കഴിയുന്നുവെന്നും അദേഹം ഓര്‍മിപ്പിക്കുന്നു.
9:16 AM, 15 Aug
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനത്തെ നൃത്തം ചെയ്ത് സ്വീകരിച്ച് ലഡാക്ക് നിവാസികള്‍.
9:10 AM, 15 Aug
മഹാരാഷ്ട്രയില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭായ്പേയി ജോഷി ദേശീയ പതാക ഉയര്‍ത്തുന്നു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് ചടങ്ങുകള്‍.
9:08 AM, 15 Aug
ആലപ്പുഴയില്‍ മന്ത്രി ജി സുധാകരന്‍ ദേശീയ പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു
9:04 AM, 15 Aug
അടിസ്ഥാന സൗകര്യവികസനത്തിന് നൂറ് കോടി നീക്കിവെച്ചെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
9:00 AM, 15 Aug
നമ്മുടെ സുരക്ഷാ സേനയാണ് നമ്മുടെ അഭിമാനം. സേനക്കുള്ളില്‍ ഏകീകരണമുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സൈനിക ശക്തിയില്‍ നാം അഭിമാനിക്കണം. കര-നാവിക- വ്യോമ സേനകള്‍ക്ക് ഒരു തലവനായിരിക്കും ഉണ്ടായിരിക്കുക എന്ന നിര്‍ണായക പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി.
8:57 AM, 15 Aug
കുടുംബാസൂത്രണത്തില്‍ ജനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിനോദസഞ്ചാരമേഖല വികസിപ്പിക്കും. ഇന്ത്യ സൈനിക രംഗം നവീകരിച്ചു.
8:52 AM, 15 Aug
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മന്ത്രി ഇപി ജയരാജന്‍ ദേശീയ പതാക ഉയര്‍ത്തി. പത്തനംതിട്ടയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയും സികെ ശശീന്ദ്രനും ദേശീയ പതാക ഉയര്‍ത്തി.
8:45 AM, 15 Aug
അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള ഏത് നീക്കങ്ങളെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇപ്പോഴുള്ളത് 70 വര്‍ഷമായി നമ്മെ ബാധിച്ച പ്രശ്നങ്ങളാണ്.
8:34 AM, 15 Aug
അനാവശ്യമായ 60 നിയമങ്ങള്‍ പത്താഴ്ചക്കിടെ എടുത്തുനീക്കിയെന്ന് പ്രധാനമന്ത്രി.
8:19 AM, 15 Aug
ജമ്മു കശ്മീരിനെയും ലഡാക്കിനെയും അഴിമതിയിലേക്ക് നയിച്ചത് പ്രത്യേക പദവിയാണ്. സ്ത്രീകള്‍, കുട്ടികള്‍, ദളിതുകള്‍, പ‍ട്ടിക വിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ശൂചീകരണ തൊഴിലാളികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. ഇതെങ്ങനെ നമുക്ക് അംഗീകരിക്കാനാവും? മോദി ചോദിക്കുന്നു.
8:16 AM, 15 Aug
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രശ്നങ്ങളിലേക്ക് നീങ്ങുന്നതിലും വിശ്വസിക്കുന്നില്ല. 70 ദിവസത്തില്‍ കുറഞ്ഞ സമയം കൊണ്ടാണ് സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇത് പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പിന്തുണക്കപ്പെട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
8:16 AM, 15 Aug
ജിഎസ്ടിയിലൂടെ രാജ്യത്ത് ഒറ്റ നികുതി സംവിധാനം നടപ്പിലാക്കി.
8:12 AM, 15 Aug
സര്‍ക്കാരിന്റെ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും പാവപ്പെട്ടവരുടെ ഉന്നമനവും.
8:08 AM, 15 Aug
സ്വന്തം ഭരണനേട്ടങ്ങളല്ല. രാജ്യത്തിന് ഒരു ഭരണഘടന എന്നതാണ് ലക്ഷ്യം.
8:07 AM, 15 Aug
രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യം. 70 വര്‍ഷമായി നടപ്പിലാക്കാത്ത കാര്യമാണ് സര്‍ക്കാര്‍ 70 ദിവസത്തില്‍ നടപ്പിലാക്കിയത്.
8:02 AM, 15 Aug
സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ധാനങ്ങളും പാലിക്കും. സര്‍ക്കാരിന്റെ ലക്ഷ്യം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ്. മുത്തലാഖ് നിരോധിച്ചത് മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിന് സഹായിക്കും.
8:00 AM, 15 Aug
ജമ്മുകശ്മീരിലെ ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു, പൂര്‍ത്തിയാക്കിയത് ഉത്തരവാദിത്തമെന്ന് പ്രധാനമന്ത്രി.
7:53 AM, 15 Aug
രാജ്യത്തെ പ്രളയബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്ത് നിരവധി ജനങ്ങള്‍ പ്രളയക്കെടുതി അനുഭവിക്കുന്നു. അവര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എല്ലാ വാഗ്ധാനങ്ങളും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
7:51 AM, 15 Aug
രാജ്യം ജലവിനിയോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ജലമന്ത്രാലയം രൂപം കൊണ്ടത്. ജനങ്ങസൗഹൃദപരമായ മാറ്റങ്ങള്‍ ആരോഗ്യസംരക്ഷണ രംഗത്ത് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി.
7:42 AM, 15 Aug
പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പരേഡിനിടെ.
7:41 AM, 15 Aug
പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
7:38 AM, 15 Aug
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി
12:40 AM, 15 Aug
പതാക ഉയർത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. ഇതിന് ശേഷം മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഉൾക്കൊള്ളിക്കേണ്ട ആശയങ്ങളും നിർദ്ദേശങ്ങളും ഇത്തവണയും പ്രധാനമന്ത്രി നമോ ആപ്പിലൂടെ പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ചിരുന്നു.
12:40 AM, 15 Aug
രാഷ്ട്രപതിയുടെ സന്ദേശം
ജമ്മു കശ്മീൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ മാറ്റങ്ങൾ കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും തുല്യാനീതി ഉറപ്പാക്കുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ദില്ലി: രാജ്യം ഇന്ന് 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പരേഡ് പരിശോധിച്ച ശേഷ പ്രധാനമന്ത്രി രാജ്യത്തിന് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. കശ്മീർ പുനസംഘടന ഉൾപ്പെടെയുള്ള നിർണായ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ പാക് പ്രകോപനം ഉണ്ടായേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ചെങ്കോട്ടയ്ക്ക് ചുറ്റും നിരീക്ഷണം നടത്താൻ 500 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കശ്മീമിരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണിത്. 1.5 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താഴ്വരയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തത്സമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം.

independenceday-

English summary
India celebrating 73rd Independence day, live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X