ഇന്ത്യയും പാകിസ്താനും അടുക്കുന്നു? പതിവ് തെറ്റിക്കാതെ ആണവ വിവരങ്ങൾ കൈമാറി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങൾ കൈമാറി. 27ാംമത്തെ വിവരക്കെെമാറ്റമാണ് നടന്നത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണ പത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആണവ വിരങ്ങൾ കൈമാറിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടത്.

കോളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു! വിഷം, എയർഗൺ.. പക്ഷികൾ കൂട്ടത്തോടെ ചത്ത് വീഴുന്നതിന് പിന്നിൽ?

രാജ്യത്തെ ആണവായുധ സംവിധാനങ്ങളും ആണവായുധം സ്ഥാപിച്ചതും സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യയും പാകിസ്താനും കൈമാറിയത്.1988 ഡിസംബർ 31നാണ് ആണവ വിവരങ്ങൾ പരസ്പരം കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യയും പാകിസ്താനും ആദ്യമായി ഒപ്പുവെച്ചത്. എല്ലാവർഷവും ജനുവരി ഒന്നാം തീയതി ആണവ വിവരങ്ങൾ ഇര രാജ്യങ്ങളും കൈമാറണമെന്ന് ധാരണ പത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

india- pakistan

അതിര്‍ത്തിയില്‍ സംഘര്‍ഷം; ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഉടനെ ഉണ്ടാകില്ലെന്നു കേന്ദ്രം

അതേസമയം ഇന്ത്യ-പാക് ബന്ധം അടിക്കടി വഷളാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ നാസര്‍ ഖാന്‍ ജാന്‍ജുവയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രംപിന്റെ ജെറുസലേം നടപടിയിൽ പ്രതിഷേധം; അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു

കുല്‍ഭൂഷന്‍ ജാദവ് വിഷയവും അതിര്‍ത്തിയിലെ വെടിവയ്പ്പും ചര്‍ച്ചയാകുന്നതിനിടെയാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. 2016 ഡിസംബര്‍ 27ന് തായ്‌ലന്‍ഡില്‍വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‍. ഇന്ത്യ-പാക് ബന്ധം വിജയമായിരുന്നെന്നും ഡോവലിന്റെ രീതികള്‍ സൗഹാര്‍ദപരമായിരുന്നുവെന്ന് പാകിസ്താന്റെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇതു സഹായിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ndia and Pakistan today exchanged, through diplomatic channels simultaneously at New Delhi and Islamabad, the list of nuclear installations and facilities under a three-decade old bilateral pact.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്