കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികള്‍ കൂടുന്നു: വര്‍ധനവ് 80 ദിവസത്തിന് ശേഷം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്ത് സജീവ കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. 80 ദിവസത്തിന് ശേഷമാണ് ഈ ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറില്‍ സജീവ കേസുകള്‍ 11,058 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 10,870 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 818 സജീവ കൊവിഡ് രോഗികളുടെ വര്‍ധനവ് ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

വ്യാഴാഴ്ച 1007 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കൊവിഡ് കണക്കുകള്‍ 1000 കടക്കുന്ന രണ്ടാമത്തെ തുടര്‍ച്ചയായ ദിവസമായിരുന്നു വ്യാഴാഴ്ച. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,39,023 ആയി. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവാണ് ഈ വര്‍ധനവിന് കാരണം. ഈ മൂന്ന്
സംസ്ഥാനങ്ങളും കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടെന്ന് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പറയുന്നു.

1

ഇവരില്‍ പലര്‍ക്കും പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പനി, തൊണ്ടവേദന, ചുമ, എന്നീ രോഗലക്ഷണങ്ങളാണ് ഇവര്‍ പ്രകടമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈ രോഗികളെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഇവര്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി സജീവ കൊവിഡ് രോഗികളില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്കിലും പല സംസ്ഥാനങ്ങളിലും വര്‍ധനയുണ്ട്. മിസോറാമില്‍ 10.47 ശതമാനവും ഹരിയാനയില്‍ 3.05 ശതമാനവും നാഗാലാന്റില്‍ 2.63 ശതമാനവും ഡല്‍ഹിയില്‍ 2.49 ശതമാനവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് എക്‌സ് ഇ വേരിയന്റിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംശയകരമായ ചില എക്‌സ് ഇ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2

കഴിഞ്ഞ രണ്ട് മാസമായി രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഈ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം 24 മണിക്കൂറില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ആയി വര്‍ധിച്ചിട്ടുണ്ട്. സിറ്റി ഭരണകൂടങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അഭിപ്രായപ്പെട്ടിരുന്നു. 100 മുതല്‍ 200 വരെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

3

ജനുവരി 14ന് ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30.6 ശതമാനം ആയിരുന്നു. കൊവിഡ് തരംഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഈ നിരക്കില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

4

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനയിലെ ഷാങ്ഹയിലെ അടിയന്തര ചുമതല നിര്‍വഹിക്കാത്ത അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരോട് ഷാങ്ഹയ് വിടാന്‍ അമേരിക്കന്‍ വിദേശ മന്ത്രാലയം ഉത്തരവിട്ടിരുന്നു. രണ്ട് കോടി അറുപത് ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരമാണ് ചൈനയിലെ ഷാങ്ഹ. പ്രദേശത്ത് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കര്‍ശന ലോക്ക്ഡൗണ്‍ ആണ് നിലനില്‍ക്കുന്നത്.

5

നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ഇതിലൂടെ രോഗവ്യാപനം കുറക്കാമെന്നുമാണ് ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
ചൈനയിലെ നിലവില്‍ കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ഷാങ്ഹായ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഷാങ്ഹായ് നഗരത്തിലാണ്. നഗരത്തില്‍ പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.

'പ്രശാന്ത് കിഷോറിനെ കോൺഗ്രസിലെടുക്കണം'; ഗുജറാത്തിൽ കോൺഗ്രസിന് മുന്നിൽ ഉപാധിവെച്ച് നരേഷ് പട്ടേൽ'പ്രശാന്ത് കിഷോറിനെ കോൺഗ്രസിലെടുക്കണം'; ഗുജറാത്തിൽ കോൺഗ്രസിന് മുന്നിൽ ഉപാധിവെച്ച് നരേഷ് പട്ടേൽ

English summary
india records spike in active covid cases after 80 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X