കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ വീണ്ടും നന്പർ 1: ഗോമാതാവിന്റെ ഇറച്ചി തിന്നാന്‍ പാടില്ലെന്നേയുള്ളൂ, കയറ്റിവിടാം!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഏത്. ബ്രസീല്‍, ഓസ്‌ട്രേലിയ... എല്ല ഇവരാരുമല്ല, ഒളിഞ്ഞും തെളിഞ്ഞും പലേടത്തും ഗോവധ നിരോധനം നിലവിലുള്ള ഇന്ത്യ എന്ന് തന്നെയാണ് ഉത്തരം. യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പുറത്തുവിട്ട വിവരമാണിത്.

വലിപ്പത്തിലും ജനസംഖ്യയിലും അഞ്ചാം സ്ഥാനത്തുള്ള ബ്രസീലാണ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് പിന്നിലുളള രാജ്യം. 2.4 മില്യണ്‍ ടണ്‍ ബീഫാണ് ഇന്ത്യ ഒരു വര്‍ഷം കയറ്റിവിടുന്നത്. ബ്രസീല്‍ രണ്ട് മില്യണും ഓസ്‌ട്രേലിയ 1.5 മില്യണും ടണ്‍ കണക്കിന് ബിഫ് കയറ്റുമതി ചെയ്യുന്നു. കാണൂ ഇന്ത്യയുടെ ബീഫ് പ്രേമത്തിന്റെ ശരിക്കുള്ള ചിത്രങ്ങള്‍.

 അപ്പോള്‍ ഗോമാതാവോ?

അപ്പോള്‍ ഗോമാതാവോ?

പശു അമ്മയാണ് മാതാവാണ് എന്നൊക്കെ പറഞ്ഞാണ് ഗോവധം നിരോധിച്ചിരിക്കുന്നത്. പശുവിനെ മാത്രമല്ല, കാളയെ കൊല്ലുന്നതിലും പലയിടത്തും വിലക്കുണ്ട്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ഒന്നാമതാണ് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

സ്പര്‍ശനേ പാപം ദര്‍ശനേ പുണ്യം

സ്പര്‍ശനേ പാപം ദര്‍ശനേ പുണ്യം

ബീഫ് കയറ്റുമതി ചെയ്യുന്നത് കണ്ട് നില്‍ക്കുന്നതില്‍ വലിയ പ്രശ്‌നമില്ല കൈകൊണ്ട് തൊടുകയോ കറിവെച്ച് കഴിക്കുകയോ ചെയ്താലേ പ്രശ്‌നമുള്ളൂ എന്നാണോ പോലും, സംശയങ്ങള്‍ ഇങ്ങനെ ഒരുപിടിയുണ്ട്. എന്തായാലും കണക്കുകള്‍ പറയുന്നതിങ്ങനെ

ആഗോളബീഫിന്റെ എത്ര ശതമാനം

ആഗോളബീഫിന്റെ എത്ര ശതമാനം

ലോകത്ത് ആകെ കയറ്റുമതി ചെയ്യപ്പെടുന്ന ബീഫിന്റെ 23.5 ശതമാനവും പോകുന്നത് ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ഇത് 20.8 ശതമാനമായിരുന്നു.

 അധികം പുറത്തേക്ക് പോകുന്നില്ല

അധികം പുറത്തേക്ക് പോകുന്നില്ല

ഏഷ്യയ്ക്കുള്ളില്‍ തന്നെയാണ് ഇന്ത്യ കയറ്റിയയക്കുന്ന ബിഫ് പോകുന്നത്. 80 ശതമാനത്തോളം, ബാക്കി ആഫ്രിക്കിയിലേക്കും. ഇതില്‍ 45 ശതമാനത്തോളം ബീഫും എത്തുന്നത് വിയറ്റ്‌നാമിലേക്കാണ്.

പോത്തിറച്ചിയും പെടും

പോത്തിറച്ചിയും പെടും

പോത്ത്, എരുമ എന്നിവയുടെ ഇറച്ചിയും യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ ബീഫ് നിര്‍വചനത്തില്‍ പെടും. 2014 ന് ശേഷം കയറ്റുമതി ചെയ്യുന്നതില്‍ അളവ് കൂടിയിട്ടുള്ളത് പോത്തിറച്ചിയുടേതാണ്.

ഇന്ത്യയില്‍ ബീഫ് കുറഞ്ഞു

ഇന്ത്യയില്‍ ബീഫ് കുറഞ്ഞു

ഇന്ത്യയുടെ മാംസാഹാരപ്രിയത്തില്‍ നല്ല വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബീഫ് ഉപയോഗത്തില്‍ കുറവാണ് കാണിക്കുന്നത്. 2010 നെ അപേക്ഷിച്ച് നോക്കിയാല്‍ 44 ശതമാനത്തോളം കുറവാണ് ബീഫ് ഉപയോഗത്തില്‍ ഉണ്ടായിരിക്കുന്നത്.

ഗോവധ നിരോധനം ഇവിടങ്ങളില്‍

ഗോവധ നിരോധനം ഇവിടങ്ങളില്‍

ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കാശ്മീര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം പ്രാബല്യത്തിലുണ്ട്.

English summary
According to the latest report released by United States department of agriculture (USDA), India stands at the top as global beef exporter sharing position with Brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X