• search

സര്‍ക്കാര്‍ ഇന്‍റര്‍നെറ്റിന് കത്തിവെച്ചത് 29 തവണ: 2017ല്‍ സംഭവിച്ചത് ഇങ്ങനെ, 6,548 കോടിയുടെ നഷ്ടം!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: രാജ്യത്ത് സാമുദായിക കലാപങ്ങളോ സംഘര്‍ഷ സാധ്യതകളോ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ആദ്യത്തെ നീക്കം മൊബൈല്‍ ഇന്‍റര്‍നെറ്റും ബ്രോഡ്ബാന്‍റ് കണക്ഷനുകളും വിച്ഛേദിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയോ സ്ഥിതിഗതികള്‍ വഷളാവുന്നത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് മൂലം 6,548 കോടിയുടെ ബിസിനസ് നഷ്ടമാണ് ഉണ്ടായതെന്നാണ് ബുക്കിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍ നല്‍കുന്ന കണക്ക്.

  ഹര്‍ദികിന്റെ നീക്കങ്ങള്‍ ബിജെപിയുടെ ഉറക്കം കെടുത്തുന്നു: റാലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോടികള്‍, പിന്നില്‍ ബിജെപിയുടെ പാളിയ തന്ത്രം!!

  സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്‍ററിന് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് തിരിച്ചറിയുന്നതിനുള്ള ട്രാക്കിംഗ് സംവിധാനമുണ്ട്. ഇത് ഉപയോഗിച്ച് വിച്ഛേദിക്കപ്പെട്ട ഇന്‍റര്‍നെറ്റ് കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭിക്കുകയും ചെയ്യും. 2017ല്‍ മാത്രം 29 തവണയാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടിട്ടുള്ളത്.

   ജമ്മു കശ്മീര്‍

  ജമ്മു കശ്മീര്‍

  രാജ്യത്ത് ഏറ്റവുമധികം തവണ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചത് ജമ്മു കശ്മീരിലാണ്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2017ല്‍ മാത്രം 10 കേസുകളാണ് കശ്മീരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
  അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പതോളം തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അവസാനത്തെ നടപടി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ 17 ദിവസത്തേക്ക് കശ്മീര്‍ താഴ് വരയില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കിയിരുന്നു. 2011ന് ശേഷം 40 തവണയാണ് കശ്മീരില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചത്.

   രാജസ്ഥാന്‍

  രാജസ്ഥാന്‍


  മൂന്ന് തവണയാണ് രാജസ്ഥാനില്‍ 2017ല്‍ ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിച്ചത്. ഗുണ്ടാത്തലവന്‍ ആനന്ദ്പാല്‍ സിംഗ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെയാണ് ഒരു തവണ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിരുന്നു. രജ്പുതുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ശിക്കാര്‍ ജില്ലയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ തുടര്‍ന്നാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുന്നത്.

   ഹരിയാണ

  ഹരിയാണ

  2017ല്‍ മാത്രം അഞ്ച് തവണയാണ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കിയത്. ഇന്‍റര്‍നെറ്റ് കണക്ഷന് പുറമേ ബള്‍ക്ക് എസ്എംഎസ് സര്‍വീസിനും വിലക്കേര്‍പ്പെടുത്തുന്നത്. ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍കരുതലെന്നോണമാണ് സര്‍ക്കാര്‍ നെറ്റ് കണക്ഷന്‍ വിഛേദിക്കുന്നത്. ജനുവരിയിലാണ് സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം ദില്ലിയിലേയ്ക്ക് വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് മാര്‍ച്ചില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുന്നത്. ജാട്ട് ഭൂരിപക്ഷ പ്രദേശങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടത്.

   ഉത്തര്‍പ്രദേശ്

  ഉത്തര്‍പ്രദേശ്


  ജുണ്‍ മാസത്തില്‍ സഹരണ്‍പൂര്‍ കലാപത്തെ തുടര്‍ന്നാണ് യുപിയില്‍ ആദ്യം ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചത്. രണ്ട് തവണയാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുന്നത്. സഹരണപൂര്‍ കലാപത്തിന്‍റെ പ്രധാന കുറ്റവാളിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു അക്രമ സംഭവങ്ങള്‍ ഉടലെടുത്തത്. ദളിത്- രജ്പുത് വിഭാഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളാണ് രണ്ടാമത്തെ ഇന്‍റര്‍നെറ്റ് നിയന്ത്രണത്തിന് വഴിവെച്ചത്.

   മധ്യപ്രദേശ്

  മധ്യപ്രദേശ്  മധ്യപ്രദേശില്‍ പോലീസ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവങ്ങളെ തുടര്‍ന്നാണ് ഇന്‍ര്‍നെറ്റ് സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മണ്ഡസോറിലായിരുന്നു പോലീസ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതേത്തുടര്‍ന്ന് മണ്ഡസോര്‍, രത് ലം, ഉജ്ജയിന്‍ എന്നിവിടങ്ങളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

   പശ്ചിമ ബംഗാള്‍

  പശ്ചിമ ബംഗാള്‍


  ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഘാനകളിലെ ബദൂരിയ, ബസീര്‍ഹട്ട് എന്നിവിടങ്ങളില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഒരു തവണ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചത്. ഗൂര്‍ക്കാ ലാന്‍ഡ് പ്രക്ഷോഭമാണ് രണ്ടാം തവണ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുന്നതിന് ഇടയാക്കിയത്. ഡാര്‍ജിലിംഗിലായിരുന്നു ഇതേത്തുടര്‍ന്ന് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത്.

   നാഗാലാന്‍ഡ്

  നാഗാലാന്‍ഡ്  നാഗാലാന്‍ഡില്‍ സംവരണത്തിന്‍റെ പേരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലാണ് ജനുവരി 2017 30ന് ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. സംസ്ഥാനത്ത് 2017ല്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടത്.

   മഹാരാഷ്ട്ര

  മഹാരാഷ്ട്ര

  നാസികില്‍ കര്‍ഷകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിച്ചതോടെയാണ് ജൂണ്‍ അ‍ഞ്ചിന് ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടത്.

   ഒഡിഷ

  ഒഡിഷ

  സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ പേരില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഏപ്രിലില്‍ രണ്ട് തവണ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. 48 മണിക്കൂര്‍ നേരത്തേക്കാണ് സര്‍വീസ് വിഛേദിച്ചത്.

  English summary
  In a democracy like India, internet shutdowns have become a norm. The authorities suspend mobile internet and broadband services whenever there have been violence, widespread protests because of social media posts or otherwise.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more