• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിർത്തിവെച്ച് ഇന്ത്യ

 • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിർത്തിവെച്ചതായി റിപ്പോർട്ട്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്നലത്തെ വിജ്ഞാപനത്തിലോ അതിനുമുമ്പോ ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകിയിട്ടുള്ള കയറ്റുമതി ഷിപ്പ്‌മെന്റുകൾ മാത്രമേ ഇനി അനുവദിക്കൂ എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ വന്നാൽ കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

"രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയൽരാജ്യങ്ങളുടെയും മറ്റ് ദുർബല രാജ്യങ്ങളുടെയും ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ്" സർക്കാർ ഈ തീരുമാനമെടുത്തതെന്ന് അറിയിപ്പിൽ പറയുന്നു. ഫെബ്രുവരി അവസാനം മുതലുള്ള റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് കരിങ്കടൽ മേഖലയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞിരുന്നു. തുടർന്നുള്ള ആ ഗോളമാർക്കറ്റിൽ ചൈനക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉൽപ്പാദക രാജ്യം ഇന്ത്യ ആണെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. എന്നാൽ മാർച്ചിൽ ഉത്തരേന്ത്യയിൽ അനുഭവപ്പെട്ട ഉഷ്ണതരംഗം വലിയ രീതിയിൽ കൃഷിയെ ബാധിച്ചു.

ഇന്ത്യയിൽ നിന്ന് കയറ്റുമതികൾ വർധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. "മൊറോക്കോ, ടുണീഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്‌നാം, തുർക്കി, അൾജീരിയ, ലെബനൻ എന്നീ രാജ്യങ്ങളിലേക്ക് കേന്ദ്രം വ്യാപാര പ്രതിനിധി സംഘങ്ങളെ അയയ്ക്കും. ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായാൻ കേന്ദ്രം ലക്ഷ്യമിടുന്നു. 10 ദശലക്ഷം ടൺ ഗോതമ്പ് എന്ന റെക്കോർഡാണ് ഇന്ത്യ ലക്ഷ്യമിടുന്നത്." സർക്കാർ വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗോതമ്പ് കയറ്റുമതി തടയാൻ ഇന്ത്യ ശ്രമിക്കുന്നില്ലെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഈ മാസം ആദ്യം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  രാജ്യത്ത് ആവശ്യത്തിന് ഗോതമ്പ് സ്റ്റോക്കുള്ളതിനാൽ ഗോതമ്പ് കയറ്റുമതി തടയാനുള്ള നീക്കമില്ലെന്നാണ് ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ അന്ന് പറഞ്ഞത്. "ഗോതമ്പിന്റെ ആഗോള ദൗർലഭ്യത്തിനിടയിൽ. രാജ്യത്തെ കർഷകർ ലോകത്തിന് ഭക്ഷണം നൽകാൻ മുന്നിട്ടിറങ്ങിയിരിക്കുന്നു" എന്ന് അടുത്തിടെ നടത്തിയ ജർമ്മൻ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസികളോട് പറഞ്ഞിരുന്നു. മനുഷ്യരാശി ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴെല്ലാം ഇന്ത്യ ഒരു പരിഹാരവുമായി വരും എന്നും മോദി അന്ന് കൂട്ടിച്ചേർത്തു. വിളനാശം ഭക്ഷ്യസുരക്ഷാ ആശങ്കകളിലേക്ക് നയിച്ചതാണ് പദ്ധതിയിലെ പെട്ടെന്നുള്ള മാറ്റത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം

  English summary
  India suspends wheat exports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X