കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെയ്ക്ക് രക്ഷയില്ല; അതിപ്പോ നാടകത്തിലായാലും; നടന് ഭീഷണി, മഷിയേറ്!!!

നാടകത്തില്‍ ഗോഡ്‌സെയായി അഭിനയിച്ച മറാത്തി നടന് നേരെ സദസില്‍ നിന്നും സ്ത്രീകള്‍ മഷിക്കുപ്പിയെറിഞ്ഞു. 19 വര്‍ഷമായി ഗോഡ്‌സെ വേഷങ്ങള്‍ ചെയ്യുന്ന നടനാണ് ഷാരദ് പൊങ്കോഷെ.

  • By Jince K Benny
Google Oneindia Malayalam News

സിന്തുര്‍ഗ്: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്‌സെയ്ക്ക് ഈ 2017ലും രക്ഷയില്ല. ഭീഷണിയും മഷിയേറും. പക്ഷെ ആക്രമണത്തിനും വിധേയനായത് നാടക നടനാണെന്ന് മാത്രം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സിന്തുര്‍ഗില്‍ നാടകം അവതരിപ്പിക്കുമ്പോഴായിരുന്നു സംഭവം.

മഹാത്മാ ഗാന്ധിയുടെ കൊലപാതകം എന്ന നാടകത്തിന്റെ അവതരണത്തിനിടെയായിരുന്നു നാടകത്തില്‍ ഗോഡ്‌സെയായി അഭിനയിച്ച മറാത്തി നടന്‍ ഷാരദ് പൊങ്കോഷെയ്‌ക്കെതിരെ സദസില്‍ നിന്നും ആക്രമണം ഉണ്ടായത്. നാടകം കണ്ടുകൊണ്ടിരുന്ന രണ്ട് സ്ത്രീകളാണ് പങ്കോഷെയെ ആക്രമിച്ചത്. ഗാന്ധിജിയുടെ ഘാതന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞായിരുന്നു അവര്‍ അദ്ദേഹത്തിനെതിരെ എഴുന്നേറ്റത്.

മഷിക്കുപ്പി എറിഞ്ഞു

നാടകം നടന്നുകൊണ്ടിരിക്കെ സദസിലിരുന്ന രണ്ട് സ്ത്രീകള്‍ എഴുന്നേറ്റ് പങ്കോഷെയ്ക്ക് നേരെ മഷിക്കുപ്പി എറിയുകയായിരുന്നു. തന്റെ വസ്ത്രം മുഴുവന്‍ മഷിയായതായി പങ്കോഷെ പറഞ്ഞു.

ഗാന്ധിയുടെ ഘാതകന്‍ ഇപ്പോഴും ജീവിക്കുന്നു

ബാപ്പൂ, അങ്ങയുടെ ഘാതകന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഞങ്ങളെ വിഷമിപ്പിക്കുന്നു എന്ന പറഞ്ഞാണ് സ്ത്രീകള്‍ പങ്കോഷെയ്ക്ക് നേരെ എഴുന്നേറ്റത്. സദസില്‍ നിന്നും ചിലര്‍ അലറിവിളിക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'ഞാനെങ്ങനെ ഗാന്ധിയെ കൊല്ലും'

താനെങ്ങനെയാണ് ഗാന്ധിജിയുടെ കൊലപാതകിയാകുമെന്നാണ് പങ്കോഷെയുടെ ചോദ്യം. 1966ല്‍ ജനിച്ച താനെങ്ങനെയാണ് 1948ല്‍ കൊല്ലപ്പെട്ട ഗാന്ധിയുടെ കൊലയാളിയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

19 വര്‍ഷമായി ഗോഡ്‌സെ

19 വര്‍ഷമായി നാടക വേദികളില്‍ സ്ഥിരം ഗോഡ്‌സേ കഥാപാത്രമായി എത്തുന്നുണ്ട് പങ്കോഷെ. മി നാഥുറാം ഗോഡ്‌സെ ബോല്‍ടോയി എന്ന മറാത്തി നാടകത്തിലാണ് പങ്കോഷെ ആദ്യമായി ഗോഡ്‌സെ വേഷമണിയുന്നത്.

സിനിമയിലും ഗോഡ്‌സെ

നാടകത്തില്‍ മാത്രമല്ല സിനിമയും ഗോഡ്‌സെയുടെ വേഷത്തിലെത്തിയിട്ടുണ്ട്. ഹേ റാം എന്ന ചിത്രത്തിലാണ് പങ്കോഷെ ഗോഡ്‌സെ വേഷത്തിലെത്തിയത്. പങ്കോഷെ രചിച്ച നാടകത്തിലും ഗോഡ്‌സെ വേഷത്തില്‍ അദ്ദേഹം അഭിനയിച്ചു.

ഭീഷണി ആദ്യമല്ല

തന്റെ 32ാമത്തെ വയസിലാണ് താന്‍ ആദ്യമായി ഗോഡ്‌സെ വേഷം ചെയ്യുന്നതെന്ന് 51കാരനായ പങ്കോഷെ പറഞ്ഞു. അന്നുമുതല്‍ തനിക്കെതിരെ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും ഗോഡിസെയായി അഭിനയിക്കുന്നത് താന്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോഡ്‌സെയുടെ ആകര്‍ഷകമായ കഥ

ചരിത്ര പുസ്തകങ്ങളില്‍ ഗോഡ്‌സെയെക്കുറിച്ച് രണ്ട് വരി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഗോഡ്‌സെയ്ക്ക് ഒരു ആകര്‍ഷകമായ ഒരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ കടിച്ച് തൂങ്ങാതെ ഗാന്ധിജി എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്ന കാരണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Marathi actor Sharad Ponkshe stood on the stage to perform at a theatre in Sindhurhurg, when two women stood up and threw two bottles of ink on him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X