കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ വെടി വെച്ചിട്ട് സൈന്യം; ഡ്രോണില്‍ ബോംബുകളും ഗ്രനേഡുകളും

Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ - പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജമ്മു കശ്മീരിലെ കഠ്‌വയ്ക്കു ഡ്രോണ്‍ വെടി വെച്ചിട്ട് സൈന്യം. വെടി വെച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. അമര്‍നാഥ് യാത്ര മുന്‍നിര്‍ത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഡ്രോണ്‍ എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. അതിര്‍ത്തിക്ക് സമീപം ദുരൂഹ സാഹചര്യത്തിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.

രാജ്ബാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. പൊലീസ് സംഘം ഉടന്‍ തന്നെ ഇതു വെടിവെച്ചിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏഴ് സ്റ്റിക്കി ബോംബുകളും ഏഴ് അണ്ടര്‍ ബാരല്‍ ഗ്രനേഡുകളും കണ്ടെത്തി. ചാര്‍ധാം തീര്‍ഥാടകരുടെ ബസുകള്‍ ഉന്നമിട്ട് ഭീകരര്‍ സ്റ്റിക്കി ബോംബുകള്‍ ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

drs

ഡ്രോണുകളില്‍ നിന്ന് കണ്ടെത്തിയ പൊതികളില്‍ ലഹരി മരുന്നായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരി മരുന്നും കടത്തുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി നേരത്തേ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പൂഞ്ചില്‍ കടത്താന്‍ ശ്രമിച്ച 44 കിലോ ലഹരി മരുന്ന് സൈന്യവും പൊലീസും ചേര്‍ന്നു പിടിച്ചെടുത്തിരുന്നു.

'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സേനയുടെ തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്. കണ്ടെത്തിയ ഡ്രോണുകളില്‍ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ ഡ്രോണുകള്‍ എത്തിയത്. അതേസമയം കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.

ഞങ്ങളുടെ ഭാവിവെച്ച് പന്താടരുത്; ജന്തര്‍ മന്ദറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം, ചിത്രങ്ങള്‍

ഒമ്പത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അനന്ത നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ ഭീകരന്‍ അഫ്‌റഫ് മൌള്‍വി ഉള്‍പ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. അമര്‍നാഥ് യാത്രയ്ക്കായുള്ള വഴിയിലായിരുന്നു ഈ ഏറ്റുമുട്ടല്‍. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

English summary
Indian Army fires drone near India Pakistan border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X