കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സ്ത്രീ സാന്നിദ്ധ്യം കുറഞ്ഞു വരുന്നു

  • By Neethu
Google Oneindia Malayalam News

ദില്ലി: ശാസ്ത്ര സാങ്കേതിക രംഗത്ത് സ്ത്രീകളുടെ സാന്നിദ്ധ്യം കുറഞ്ഞു വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഉന്നത ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ഷംതോറും ക്രമാതീതമായി കുറഞ്ഞു വരുകയാണ്.

ശാസ്ത്ര രംഗത്ത് ഇന്ത്യയിലെ സ്ത്രീകളുടെ എണ്ണമെടുത്താല്‍ 69ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയില്‍ നിന്നും 2010 ല്‍ 15% സ്ത്രീകളാണ് കുറവ് വന്നത്. 2013 ല്‍ 6% വും കുറഞ്ഞു. ഐഎല്‍എസ്എയില്‍ 864 പേരില്‍ ഇപ്പോള്‍ 52 വനിതകള്‍ മാത്രമാണുള്ളത്.

d66f335509ac1dcc6eebdb4ada2406d7d70011380d71b43080pimgpsh-fullsize-distr-08

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ ആയ ഡോ. സൗമ്യ സ്വാമിനാഥന്‍ മാത്രമാണ് സര്‍ക്കാര്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി ജോലി ചെയ്യുന്ന ഏക വനിത.

സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പുരുഷന്‍ന്മാര്‍ക്ക് മോധാവിത്വം നല്‍കുന്ന പ്രവണതയാണ് കാണുന്നത്. സ്ത്രീകള്‍ക്കായി സയന്‍സ് പ്രൊമോഷന്‍ പോളിസികള്‍ നല്‍കുന്നുണ്ടെങ്കിലും അത് പേപറുകളില്‍ മാത്രം ഒതുങ്ങി പോകുന്നു എന്ന് സിഎസ്‌ഐഒ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സുനിത മിശ്ര പറയുന്നു. അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

English summary
women may not be getting their due at India's top science academies. The country is near the bottom in a ranking of 69 countries based on women's membership at such institutions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X