പത്മാവതിക്ക് ബീഹാറിലും വിലക്ക്; നിരോധിക്കണമെന്ന് എങ്ങിനെ പറയാനാകുമെന്ന് കോടതിയും!

  • Posted By: Desk
Subscribe to Oneindia Malayalam

പാറ്റ്ന: വിവാദത്തിലായ പത്മവാതി സിനിമയെ ബീഹാറും നിരോധിച്ചു. അഞ്ചാമത്തെ സംസ്ഥാന മാണ് പത്മാവതിയെ നിരോധിക്കണമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇതിനു മുന്നേ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പത്മാവതി സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. സിനിമ ബീഹാറിൽ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം ബോളിവുഡ് ചിത്രം പത്മാവതിയുടെ വിദേശത്തെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയരുതെന്നും കോടതി വ്യക്തമാക്കി.

പത്മാവതി വിഷയത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കുൾപ്പെടെ കനത്ത തിരിച്ചടിയാകുമന്നതാണ് കോടതിയുടെ നിരീക്ഷണം. സെൻസർ ബോർഡിൽ(സിബിഎഫ്സി)നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാതെ പത്മാവതി പോലുള്ള സിനിമകളെപ്പറ്റി പരാമർശങ്ങൾ നടത്തുന്നതിനെയും കോടതി വിമർശിച്ചിരുന്നു. ഗുജറാത്താകട്ടെ ചിത്രം നിരോധിച്ചു വിജ്ഞാപനവും പുറത്തിറക്കിയിരിക്കുകയാണ്. പൊതുവികാരങ്ങളെ മാനിക്കാതെ വിവാദം മാത്രം ലക്ഷ്യമിട്ടാണു ബൻസാലി പ്രവർത്തിക്കുന്നതെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. സംസ്ഥാനത്തു ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും വിവധ രജ്പുത് സംഘടനകൾക്ക് വാക്കു നൽകിയിട്ടുണ്ട്.

അപകീർത്തിപ്പെടുത്താൻ ശ്രമം

അപകീർത്തിപ്പെടുത്താൻ ശ്രമം

ഗുജറാത്ത് ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക് നീങ്ങവേയാണ് പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. 200 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിനെതിരെ രജ്പുത് കര്‍ണിസേനയും സംഘപരിവാര്‍ സംഘടനങ്ങളും പ്രതിഷേധം തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 13-ാം നൂറ്റാണ്ടിലെ രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്യത്ത് ചിത്രത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങളുണ്ടെന്നും കര്‍ണി സേന പോലുള്ള സംഘടനകള്‍ വാദിക്കുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നീക്കം

രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നീക്കം

രാജ്യത്ത് പത്മാവതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയ്ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ സിനിമയില്‍ മാറ്റം വരുത്തുന്നത് വരെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര്‍ സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ രജ്പുത് കര്‍ണിസേന അംഗങ്ങള്‍ ദീപിക പദുകോണിനെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. സര്‍ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നീക്കം.

നടിയുടെ മൂക്കരിയും

നടിയുടെ മൂക്കരിയും

രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

തല കൊയ്യാൻ ആഹ്വാനം

തല കൊയ്യാൻ ആഹ്വാനം

പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത നേതാവ് ഈ കൃത്യം ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. നേരത്തെ ബന്‍സാലിയുടെ കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഛത്രിയ സമാജം എന്ന സംഘടനയെ സൂരജ് പാല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന രണ്‍വീറിന്റെ പ്രസ്താവനയായിരുന്നു ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.

സുപ്രീംകോടതി നിരീക്ഷണം

സുപ്രീംകോടതി നിരീക്ഷണം

സുപ്രീം കോടതി വാദം സുപ്രീം കോടതി തള്ളി വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ​

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Another Indian state has banned the controversial movie Padmavati from releasing. Bihar on Tuesday became the fifth Indian state to ban the movie following Rajasthan, Madhya Pradesh, Gujrat and Uttar Pradesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്