• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ട് കുഗ്രാമങ്ങളെ മാറ്റിമറിച്ച ഇന്റര്‍നെറ്റ്: അബ്ദുല്ലാപൂരിലെ കൃഷിയെ മാറ്റിമറിച്ച വിപ്ലവം!!

  • By Swetha

അബ്ദുല്ലാപൂര്‍/ഡെഹ്‌റാഡൂണ്‍: ദില്ലിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള മീററ്റ് ഗ്രാമത്തിലെ തരിശ് പ്രദേശമാണ് അബ്ദുല്ലാപൂര്‍. ഇവിടത്തെ ഗ്രാമവാസിയായ ചൗധരി കല്ലു അബ്ബാസി കൃഷിയിലെ പുതിയ സമ്പ്രദായങ്ങള്‍ മനസ്സിലാക്കിയത് വല്ലപ്പോഴും ഗ്രാമത്തിലെത്തുന്ന ജില്ലാ അധികാരികള്‍ നല്‍കുന്ന യോഗങ്ങളിലൂടെയായിരുന്നു. ''പക്ഷേ ഇത് ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റിനെ കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് മുന്‍പായിരുന്നു'' അബ്ബാസി പറയുന്നു.

''എങ്ങനെയാണ് ഓണ്‍ലൈനില്‍ പോകുകയെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ മക്കള്‍ ഇന്റര്‍നെറ്റില്‍ വരുന്ന കാര്‍ഷിക മേഖലയിലെ പുതിയ കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഗോതമ്പു വിളകളില്‍ കീടനാശിനികളും കളനാശിനികളും ഉപയോഗിക്കേണ്ട അളവ് എത്രയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

 ക‍ൃഷിയും ഇന്റര്‍നെറ്റും

ക‍ൃഷിയും ഇന്റര്‍നെറ്റും

കാലങ്ങളായി ഉപയോഗിച്ചു വരുന്ന അളവിനെ കുറിച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു. എന്നാല്‍ സാധാരണ ഗതിയേക്കാള്‍ ഉയര്‍ന്ന അളവിലാണ് ഇത്തരം രാസകീട നാശിനികള്‍ പ്രയോഗിക്കുന്നതെന്ന് മകന്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് കണ്ടെത്തിയതോടെ ഞാന്‍ ഉപയോഗം പരിമിതപ്പെടുത്തി. മാത്രമല്ല, വിളകളുടെ വിപണി നിരക്ക് അറിയാനും ഇന്റര്‍നെറ്റ് വഴി സാധിച്ചു. ഈ കാര്യങ്ങളെല്ലാം നേരത്തെ ഞങ്ങള്‍ക്ക് അസാധ്യമായിരുന്നു''. ഇന്റര്‍നെറ്റിന് 30 വയസ്സ് ഈ മാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ ടൈംസ് ഓഫ് ഇന്ത്യ ഒരു അന്വേഷണം നടത്തി. അബ്ദുല്ലാപൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ ഇന്റര്‍നെറ്റ് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ അവര്‍ എങ്ങനെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്നു എന്നും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഇന്റര്‍നെറ്റ് ഉപയോഗം

ഇന്റര്‍നെറ്റ് ഉപയോഗം

9 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ ഇവിടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു, അതായത് കാര്‍ഷിക മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍, ഗൂഗിള്‍ മാപ്പ്, 5 മിനിട്ടു കൊണ്ടുണ്ടാക്കാവുന്ന കരകൗശല വസ്തുക്കളുടെ നിര്‍മാണം, വീഡിയോ കോളിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് ( ലൊക്കേഷന്‍ അനുസരിച്ച് ഇതിനായി ചെറിയ ചാര്‍ജ് ഈടാക്കുന്നുണ്ട്), യൂട്യൂബ് വീഡിയോസ്, പലരും നെറ്റ്ഫ്‌ളിക്‌സ് പോലും ഉപയോഗിക്കുന്നു.

 വീഡിയോ കോളിംഗിലേക്ക്

വീഡിയോ കോളിംഗിലേക്ക്

ഇരുപത്തെട്ടുകാരിയായ തന്‍വീര്‍ ഫാത്തിമ പറയുന്നു, ''എന്റെ ഭര്‍ത്താവിന് നേപ്പാളില്‍ തുണി വ്യാപാരമാണ്. വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നതിന് മുന്‍പേ പരസ്പരം കാണാതിരുന്നാല്‍ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. പുതിയ പാചകങ്ങള്‍ പഠിക്കാനായി ഞാന്‍ YouTube ഉപയോഗിക്കുന്നു. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് നെറ്റ്ഫ്‌ലിക്‌സില്‍ വരിക്കാരിയായി, ഇപ്പോള്‍ ഞാന്‍ ഹിന്ദിയി സീരിയലുകളും സിനിമകളും കാണുന്നു'. അബ്ദുല്ലാപ്പൂരിലെ എല്ലാ പ്രായത്തിലുമുള്ള ആളുകളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ പലരും ഫാത്തിമയെ പോലെ പ്രായോഗിക ജ്ഞാനമില്ലെങ്കിലും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല.

 പഠനത്തിന് ഇന്റര്‍നെറ്റ്

പഠനത്തിന് ഇന്റര്‍നെറ്റ്

കണക്ക് പഠനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വീഡിയോകള്‍ കാണുന്നതിന് താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി മൂന്നാം ക്ലാസുകാരിയും 9 വയസ്സുകാരിയുമായ മുസീന സൈയ്‌സി പറയുന്നു. ''ക്രാഫ്റ്റ് പ്രൊജക്ടുകള്‍ക്കായും ഓണ്‍ലൈനില്‍ പോകാറുണ്ട്, യൂട്യൂബിലെ 5 മിനിട്ട് ക്രാഫ്റ്റ് വീഡിയോകള്‍ ഇതിനായി സഹായിക്കുന്നുവെന്നും തന്റെ അമ്മയെ അതിനാല്‍ ബുദ്ധിമുട്ടിക്കേണ്ടി വരാറില്ലെന്നും മൂസീന കൂട്ടിച്ചേര്‍ത്തു. അബ്ദുല്ലാപൂര്‍ ഗ്രാമത്തിലെ നിരവധി പേര്‍ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും മറ്റുള്ള നഗരങ്ങളിലേത് പോലെ തങ്ങളുടെ കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ഇവരും ആഗ്രഹിക്കുന്നു. പക്ഷേ ഭൂരിഭാഗമാളുകളുടെയും വരുമാന മാര്‍ഗം കാര്‍ഷിക മേഖലയില്‍ നിന്നു മാത്രമാണെന്നതാണ് ഇവര്‍ നേരിടുന്ന വെല്ലുവിളി.

വാര്‍ത്തകള്‍ വായനക്കാരിലേക്ക്

വാര്‍ത്തകള്‍ വായനക്കാരിലേക്ക്

''വാര്‍ത്തകളും മുന്‍പുള്ളതിനേക്കാള്‍ വളരെ വേഗത്തില്‍ ഇപ്പോള്‍ ആളുകളിലേക്ക് എത്തുന്നു. നേരത്തെ ഒരു വാര്‍ത്ത അറിയണമെങ്കില്‍ ടി.വി അല്ലെങ്കില്‍ ന്യൂസ് പേപ്പറുകള്‍ വേണമായിരുന്നു. പക്ഷേ ഇപ്പോള്‍ ഫേസ്ബുക്കും ട്വിറ്ററുമാണ് വേഗത്തില്‍ വാര്‍ത്ത അറിയാനുള്ള മാര്‍ഗം. എന്നാല്‍ ഇപ്പോഴും കുറച്ചാളുകള്‍ ടി.വിയെ ആശ്രയിക്കുന്നുണ്ട്. എന്നിരുന്നാലും സോഷ്യല്‍ മീഡിയ വഴി നിരവധി വ്യാജവാര്‍ത്തകളും വ്യാപിക്കുന്നുണ്ട്. പ്രത്യേകിച്ചും വാട്ട്‌സ് ആപ്പ് വഴി. എല്ലാ വീഡിയോകളും വാര്‍ത്തകളും വിശ്വസിക്കരുതെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാര്‍ഥിയായ അലി മെഹന്ദി പറയുന്നു. വേഗം കുറഞ്ഞ കണക്ടിവിറ്റിയാണ് ഗ്രാമങ്ങളെ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കുന്നതിലെ പ്രധാന പ്രതിസന്ധി. നേരത്തെ ഇവിടുത്തെ ഇന്റര്‍നെറ്റ് വേഗത വളരെ കുറവായിരുന്നു. അതിനാല്‍ കുറേക്കാലം നെറ്റ് ബാങ്കിംഗ് സാധ്യമായിരുന്നില്ലെന്ന് സ്വകാര്യ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ വിപിന്‍ പറയുന്നു.

ഉത്തരാഖണ്ഡിലെ കുഗ്രാമത്തില്‍ ഹോം സ്‌റ്റേകളുടെ വളര്‍ച്ചയ്ക്ക് ടൂറിസ്റ്റുകളുടെ ഓണ്‍ലൈന്‍ റിവ്യൂ സഹായിച്ചതെങ്ങനെ?

ഉത്തരാഖണ്ഡിലെ കുഗ്രാമത്തില്‍ ഹോം സ്‌റ്റേകളുടെ വളര്‍ച്ചയ്ക്ക് ടൂറിസ്റ്റുകളുടെ ഓണ്‍ലൈന്‍ റിവ്യൂ സഹായിച്ചതെങ്ങനെ?

ഇന്റര്‍നെറ്റിന്റെ 30 വര്‍ഷത്തെ യാത്ര നിരവധി പേരുടെ ജീവിതത്തെയാണ് മാറ്റിമറിച്ചത്. 35കാരനായ അജയ് ഭട്ടിന്റെ ജീവിതത്തില്‍ വഴിത്തിരിവായ കഥ ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിനു മൈലുകള്‍ അകലെയുള്ള ടിം ബെര്‍ണസ് ലീയ്ക്ക് ഇപ്പോഴും അറിയാനിടയില്ല. ഡെറാഡൂണിലെ ചാമോലി ജില്ലയിലെ ജോഷിമാത്ത് നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള മാര്‍വാരിയിലെ ആദ്യത്തെ ഹോം സ്‌റ്റേ ഭട്ടിന്റേതാണ്. 6 മുറികളുള്ള ഹോം സ്‌റ്റേയുടെ തുടക്കവും അത് ജോഷിമാത്തില്‍ തീര്‍ത്ത ഹോംസ്‌റ്റേകളുടെ ശൃംഖലകളുടെയും കഥ ഏവരെയും ആകര്‍ഷിക്കുന്നതാണ്.

''2009 മാര്‍ച്ചില്‍ കനേഡിയയില്‍ നിന്നുള്ള ദമ്പതികള്‍ ജോഷിമാത്തിലെത്തി. അവര്‍ക്ക് വേണ്ടിയിരുന്നത് ഒരു ഹോം സ്‌റ്റേ ആയിരുന്നു. എന്നാല്‍ ജോഷിമാത്തിലെ ആരും ഇത്തരമൊരു ഏര്‍പ്പാടിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു. പക്ഷേ ഒരിക്കലും ഹോട്ടലില്‍ താമസിക്കില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ എന്റെ വീട്ടിലെ 4 മുറികളിലൊന്ന് അവര്‍ക്ക് നല്‍കി. ഒരാഴ്ച ഇവിടെ ചെലവഴിച്ച ശേഷം കാനഡയിലേക്ക് മടങ്ങിപ്പോയ അവര്‍ താമസസ്ഥലത്തെ കുറിച്ച് ഒരു റിവ്യൂ എഴുതി''. ഭട്ട് പറയുന്നു. ദിവസങ്ങള്‍ക്കകം വലിയ ഹോട്ടലുകള്‍ക്ക് പകരം തന്റെ വീട്ടില്‍ താമസിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദേശികളുടെ കോളുകള്‍ ഭട്ടിന് ലഭിച്ചു. ''അവര്‍ക്ക് നമ്പര്‍ ലഭിച്ചതെങ്ങനൊയണെന്ന് എനിക്കറിയില്ലായിരുന്നു. അവസാനം തങ്ങള്‍ എഴുതിയ റിവ്യു കണ്ടിട്ടാണ് കോളുകള്‍ വരുന്നതെന്നും, തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് അവര്‍ക്കും കോളുകള്‍ വരുന്നതായും ആ ദമ്പതികള്‍ വിളിച്ച് പറഞ്ഞതായി ഭട്ട് കൂട്ടിച്ചേര്‍ത്തു.

 ഹോംസ്റ്റേ ബിസിനസ്

ഹോംസ്റ്റേ ബിസിനസ്

തനിക്ക് ലഭിച്ചിരിക്കുന്നത് നല്ലൊരു അവസരമാണെന്ന് ഈ പ്രതികരണങ്ങള്‍ വഴി ഭട്ട് ചിന്തിച്ചു. ''ഞാന്‍ ഇന്റര്‍നെറ്റിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു. എന്റെ കോണ്‍ടാക്ട് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഇട്ടാല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ലഭ്യമാകുമെന്ന് ചില ഹോട്ടലുടമകളാണ് പറഞ്ഞത്. അതോടെ എന്റെ വീടിനോട് ചേര്‍ന്ന് മൂന്ന് മുറികള്‍ ഉണ്ടാക്കുകയും വീട്ടിന് 'ദി ഹിമാലയന്‍ അഡോബ്' എന്ന് പേരിടുകയും ചെയ്തു. മാസങ്ങള്‍ക്കുള്ളില്‍ നിരവധി ബുക്കിംഗുകളാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഭട്ട് മികച്ച വരുമാനം നേടുന്നതിന് ഒപ്പം നിരവധി പേര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്നു.

ഭട്ടിന്റെ വിജയഗാഥ ആ ദേശത്തെ ആളുകള്‍ക്കും പ്രചോദനമായി. ജോഷിമാത്തില്‍ ഇപ്പോള്‍ 30 ഹോം സ്‌റ്റേകളുണ്ട്. വര്‍ഷങ്ങളോളം കൃഷി ഉപജീവന മാര്‍ഗമായ ജോഷിമാത്തിലെ ആളുകളുടെ ഇപ്പോഴത്തെ പ്രധാന വരുമാനം ടൂറിസം മേഖലയില്‍ നിന്നാണ്. ഹോം സ്‌റ്റേകള്‍ നിര്‍മിക്കാനാകാത്ത ആളുകള്‍ ടൂറിസ്റ്റ് സവാരിക്കായി കാറുകള്‍ വാങ്ങുകയും ചിലര്‍ പ്രാദേശിക വിഭവങ്ങള്‍ വിദേശികളെ പഠിപ്പിക്കാന്‍ കുക്കിംഗ് ക്ലാസുകളും ആരംഭിച്ചു. ഒരു ടൂറിസ്റ്റിന്റെ സന്ദര്‍ശനം വഴി ഏറ്റവും കുറഞ്ഞത് 6 പേര്‍ക്കെങ്കിലും ജോലി ലഭിക്കുന്നതായി ഭട്ട് പറയുന്നു.

English summary
internet changes two indian villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X