ഐപിഎസും കോപ്പിയടിച്ച് ജയിച്ചതോ? 2014ല്‍ ടോപ്പ് സ്‌കോറര്‍! സഫീറും ജോയ്‌സിയും കാണിച്ചത് കൊടുംവഞ്ചന

 • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ ഐപിഎസ് ട്രെയിനി 2014ലെ ടോപ്പ് സ്‌കോറര്‍. 2014ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എത്തിക്‌സ് പേപ്പറിലാണ് മലയാളിയായ സഫീര്‍ കരീം ടോപ്പ് സ്‌കോററായത്.

ട്രക്കില്‍ നിന്നും ചാടിയിറങ്ങി, മുഴക്കിയത് അല്ലാഹു അക്ബറെന്ന്! അമേരിക്കയും ഭയന്നു തുടങ്ങി...

സൗദിയില്‍ മാറ്റത്തിന്റെ അലയൊലി തുടരുന്നു! ടൂറിസ്റ്റുകള്‍ ഒഴുകും, ദുബായ് നാണംകെടും..

ആ വര്‍ഷത്തെ പരീക്ഷയില്‍ 112-ാം റാങ്ക് നേടിയാണ് സഫീര്‍ കരീം ഐപിഎസിന് യോഗ്യത നേടിയത്. ഐപിഎസ് ട്രെയിനിയായി സേവനമനുഷ്ടിക്കുന്നതിനിടെ ഐഎഎസിനായി സഫീര്‍ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. ചെന്നൈയില്‍ നടന്ന പരീക്ഷയില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെയാണ് സഫീര്‍ ഇന്റലിജന്‍സിന്റെ പിടിയിലായത്.

എംബിഎ പഠനത്തിനിടെ...

എംബിഎ പഠനത്തിനിടെ...

ഇലക്ട്രോണിക്‌സില്‍ ബിടെക്ക് ബിരുദം നേടിയ എറണാകുളം സ്വദേശി സഫീര്‍ കരീം കാറ്റ് എക്‌സാമിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. പിന്നീട് എംബിഎ പഠനത്തിനിടെയാണ് സിവില്‍ സര്‍വ്വീസ് പഠനത്തിനായി ദില്ലിയിലേക്ക് വണ്ടികയറിയത്.

തിരികെ കേരളത്തിലേക്ക്...

തിരികെ കേരളത്തിലേക്ക്...

ദില്ലിയിലെ വാജിറാം ആന്‍ഡ് രവി അക്കാദമിയിലാണ് സഫീര്‍ കോച്ചിങിന് ചേര്‍ന്നത്. തുടര്‍ന്ന് കോച്ചിങ് അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയ സഫീര്‍, തിരുവനന്തപുരത്തും കൊച്ചിയിലും സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചു.

112-ാം റാങ്ക്...

112-ാം റാങ്ക്...

രണ്ട് തവണ പരാജയപ്പെട്ട സഫീര്‍ കരീം മൂന്നാം ശ്രമത്തിലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത്. 2014ലെ പരീക്ഷയില്‍ 112-ാം റാങ്ക് നേടിയാണ് സഫീര്‍ യോഗ്യത നേടിയത്.

സഹപ്രവര്‍ത്തകന്‍...

സഹപ്രവര്‍ത്തകന്‍...

2014ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എത്തിക്‌സ് പേപ്പറില്‍ സഫീര്‍ കരീമിനായിരുന്നു ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്. അദ്ദേഹത്തിന്റെ ബാച്ച്‌മേറ്റാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

മാര്‍ക്ക് കുറവ്...

മാര്‍ക്ക് കുറവ്...

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 2013 മുതലാണ് എത്തിക്‌സ് പേപ്പര്‍ നിലവില്‍ വന്നത്. എത്തിക്‌സ് പേപ്പറിലെ മാര്‍ക്കാണ് സഫീറിനെ ഉയര്‍ന്ന റാങ്ക് നേടാന്‍ സഹായിച്ചത്. മറ്റു മൂന്നു പേപ്പറുകളിലും അദ്ദേഹത്തിന് മാര്‍ക്ക് കുറവായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്.

ഇന്റര്‍വ്യൂ...

ഇന്റര്‍വ്യൂ...

എഴുത്തുപരീക്ഷയില്‍ 1750ല്‍ 772 മാര്‍ക്ക് നേടിയും, ഇന്റര്‍വ്യൂവില്‍ 275ല്‍ 178 മാര്‍ക്ക് നേടിയുമാണ് സഫീര്‍ കരീം 112-ാം റാങ്കിന് അര്‍ഹനായത്.

ഐഎഎസ് മോഹം...

ഐഎഎസ് മോഹം...

തമിഴ്‌നാട് കേഡറില്‍ ഐപിഎസ് ട്രെയിനിയായി ജോലി ചെയ്യുന്നതിനിടെയാണ് സഫീര്‍ ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

cmsvideo
  IAS പരീക്ഷയില്‍ ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തു, ഓഫീസർ പിടിയില്‍
  കോപ്പിയടി...

  കോപ്പിയടി...

  ചെന്നൈയില്‍ നടന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കിടെയാണ് സഫീര്‍ കരീം ഹൈടെക്ക് കോപ്പിയടി നടത്തിയത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചാണ് സഫീര്‍ കോപ്പിയടിച്ചത്. ഭാര്യ ജോയ്‌സിയാണ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തത്.

  English summary
  ips officer caught for copying scored high marks in 2014 upsc exam.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്