കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ ആദ്യ ചിത്രം അയച്ചു

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗള്‍യാന്‍ ജോലി തുടങ്ങി. ആദ്യ ചിത്രം സെപ്റ്റംബര്‍ 24 ന് തന്നെ ഐഎസ്ആര്‍ഒക്ക് ലഭിച്ചു. മംഗള്‍യാന്‍ അയച്ച ചിത്രം ഐഎസ്ആര്‍ഒ പുറത്ത് വിട്ടു.

ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് ഐഎസ്ആര്‍ഒ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഫസ്റ്റ് ലൈറ്റ് എന്ന പേരിലാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Mangalyaan First Picture

ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 7,300 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. 376 എം സ്‌പേഷ്യല്‍ റെസൊല്യൂഷനോട് കൂടിയ ചിത്രമാണിത്. മാര്‍സ് കളര്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

വളരെ വ്യക്തമായ ഒരു ചിത്രം എന്ന് പറയാന്‍ കഴിയില്ല. ദൂരെ പ്രകാശത്തിന്റെ ഒരു മഴപോലെ തോന്നിപ്പിക്കുന്ന ചിത്രമാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം എന്ത് സൂചനയാണ് നല്‍കുന്നതെന്ന് ഐഎസ്ആര്‍ഒ വിശദമാക്കിയിട്ടില്ല.

എന്തായാലും ഇന്ത്യയുടെ ചൊവ്വാപര്യവേഷണത്തിന്റെ ആദ്യ ഫലമാണ് ഈ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ചൊവ്വയോട് കൂടുതല്‍ അടുത്ത് സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ ദിവസം തന്നെ പല ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ മികച്ച ചിത്രമാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് കരുതുന്നത്. മംഗള്‍യാനില്‍ നിന്ന് ലഭിക്കുന് വവിരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

English summary
ISRO publishes the first picture from Mangalyaan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X