കാർട്ടോസാറ്റ്- 3 ഭ്രമണപദത്തിൽ, വിക്ഷേപണം വിജയകരം, 27 മിനിറ്റിൽ 14 ഉപഗ്രഹങ്ങൾ
Recommended Video
ബെംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-3യുടെ വിക്ഷേപണം വിജയകരം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുമാണ് കാർട്ടോസാറ്റ്-3 കുതിച്ചുയർന്നത്. പിഎസ്എൽവി സി-47 ആയിരുന്നു വിക്ഷേപണ വാഹനം. അമേരിക്കയുടെ 13 നാനോ സാറ്റ്ലൈറ്റുകളെയും കാർട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് ഭ്രമണപദത്തിൽ എത്തിച്ചത്.
കാർട്ടോസാറ്റ് ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രമാണിത്. 25ാം തീയതി വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. പിഎസ്എൽവിയുടെ 49-ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ഇത്.

ഹൈ റെസല്യൂഷൻ ചിത്രങ്ങളെടുക്കാൻ ശേഷിയുള്ള കാർട്ടോസാറ്റ് -3യുടെ ഭാരം 1625 കിലോഗ്രാമാണ്. അഞ്ച് വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നഗരാസൂത്രണം, അടിസ്ഥാന സൗകര്യവികസനനം, ഗ്രാമീണ വിഭാഗങ്ങളുടെ കണ്ടെത്തൽ, തീരദേശ ഭൂവിനിയോഗം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ കാർട്ടോസാറ്റ്- 3 ശേഖരിക്കുന്ന വിവരങ്ങള പ്രയോജനപ്പെടും.
Indian Space Research Organisation (ISRO): PSLV-C47 successfully injects Cartosat-3 spacecraft into orbit. 13 commercial satellites from USA successfully placed in their designated orbits. https://t.co/hHNopHFi6x
— ANI (@ANI) November 27, 2019
കാർട്ടോ സാറ്റിന് പുറമെ അമേരിക്കയിൽ നിന്നുള്ള സ്വകാര്യ കമ്പനികളുടെ 13 നാനോ സാറ്റ്ലൈറ്റുകളെയാണ് പിഎസ്എൽവി സി- 47 ഭ്രമണപദത്തിൽ എത്തിച്ചത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യാ വിഭാഗം വഴി നടത്തുന്ന വിക്ഷേപണമായിരുന്നു ഈ ഉപഗ്രഹങ്ങളുടേത്. ചന്ദ്രയാൻ 2 ദൗത്യത്തിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമായിരുന്നു ഇത്.












Click it and Unblock the Notifications