ജയലളിത ശശികലയെ ഉപയോഗിച്ചു; ഗുരുതര ആരോപണവുമായി സഹോദരന്‍

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിത തന്റെ സഹോദരിയെ ഉപയോഗിച്ചെന്ന ആരോപണവുമായി ശശികലയുടെ സഹോദരന്‍. ജയലളിത മരിക്കുന്നതിന് മുമ്പ് തന്റെ സഹോദരിയായ ശശികലക്ക് ഒരു സുരക്ഷയും ഉറപ്പാക്കിയില്ലെന്ന് ശശികലയുടെ സഹോദരന്‍ വി. ദിവാകരന്‍ ആരോപിക്കുന്നു.

സിപിഐ ഹീറോ കളിക്കുന്നു.. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് എംഎം മണി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടൊപ്പം വര്‍ഷങ്ങളോളം പല സംഘര്‍ഷ ഘട്ടങ്ങളിലും സ്വന്തം ആരോഗ്യം പോലും കണക്കെടുക്കാതെ ഒപ്പം നിന്നിട്ടും ശശികലയെ സംരക്ഷിക്കാന്‍ ജയലളിത മറന്നുപോയെന്നുമാണ് ദിവാകരന്‍ ആരോപിക്കുന്നത്. തന്റെ ആവശ്യങ്ങള്‍ക്ക് ജയലളിത സഹോദരി ശശികലയെ ഉപയോഗപ്പെടുത്തുകയായിരുന്നു. കൂടെ നിന്നിട്ടും തഴയപ്പെട്ട ശശികയുടെ ജീവിതം ഏല്ലാവര്‍ക്കും ഒരു പാഠമാണെന്നും ദിവാകരന്‍ തഞ്ചാവൂരില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

jayalalitha

ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയിരുന്നു. ശശികലയുടെ സഹോദരനായ വി ദിവാകരന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ജയലളിതയുടെ വസതിയായ പോയസ്ഗാര്‍ഡനുമായി തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാണാതായ പെന്‍ഡ്രൈവുകളെപ്പറ്റിയോ ഇലക്ടോണിക് ഉപകരണങ്ങളെപ്പറ്റിയോ തനിക്ക് അറിയില്ലെന്നും ദിവാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ജയ ടിവിയുടെ ഓഫീസിലും ഐടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നിരുന്നു. ജയ ടിവിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ജയിലില്‍ കഴിയുന്ന ശശികലയുടെ ബന്ധുക്കള്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും വി.കെ. ശശികലയെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

English summary
Jayalalithaa utilised my sister Sasikala when alive, left her no protection

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്