കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരേന്ദ്ര കുമാറിന് വാഗ്ദാനം; യുഡിഎഫില്‍ തുടരും

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് ഇടതുപക്ഷത്തേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായി. ജെഡിയുവുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചിതിനെ തുടര്‍ന്നാണ് യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഒരു രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറിന് ഉറപ്പു നല്‍കി. ഏപ്രിലില്‍ ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ ഒരെണ്ണം ജെഡിയുവിന് നല്‍കാമെന്നാണ് വാഗ്ദാനം.

veerendra-kumar

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് വീരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞതവണ 7 സീറ്റുകളാണ് നല്‍കിയിരുന്നതെങ്കിലും ജയസാധ്യതയുള്ള സീറ്റുകളല്ല നല്‍കിയത്. ഇത്തവണ 10 സീറ്റെങ്കിലും നല്‍കണമെന്നും അവ ജയസാധ്യതയുള്ളത് ആവണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

ജെഡിയുവിന് പിന്നാലെ കൂടുതല്‍ സീറ്റുകളും ജയസാധ്യതയുള്ള മണ്ഡലങ്ങളും ആവശ്യപ്പെട്ട് മറ്റു സഖ്യകക്ഷികളും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും മുസ്ലീം ലീഗുമാണ് യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമെന്ന് യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.

English summary
JD(U) will stay with UDF says veerendra kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X