മോദിക്ക് വേണ്ടി മേവാനിയുടെ വായിൽ മൈക്കിട്ട് കുത്തി അർണബിന്റെ ചാനൽ.. ഒടുക്കം സംഭവിച്ചത് വൈറൽ

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: അരവിന്ദ് കെജ്രിവാളിനും കനയ്യ കുമാറിനും ശേഷം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന നേതാവാണ് ജിഗ്നേഷ് മേവാനി. ഗുജറാത്തില്‍ മോദിയുടെ മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് ചൂണ്ടുവിരല്‍ നീട്ടാന്‍ ചങ്കൂറ്റമുള്ള നേതാവ്. ബിജെപിക്ക് എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പോലും ഉന്നയിക്കാന്‍ മടിക്കുന്ന ശക്തമായ വിമര്‍ശനങ്ങളാണ് മോദിക്ക് നേരെ മേവാനി ഉന്നയിക്കുന്നത്.

കസബയിൽ സൂപ്പർസ്റ്റാർ ചെയ്തത് ന്യായീകരിക്കാനാവില്ല.. തെറിവിളികളെ ഭയക്കാതെ ശക്തമായി പാർവ്വതി വീണ്ടും

മോദിക്ക് വയസ്സായിരിക്കുന്നുവെന്നും ഹിമാലയത്തില്‍ പോകാന്‍ സമയമായെന്നും കഴിഞ്ഞ ദിവസം മേവാനി പറയുകയുണ്ടായി. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മേവാനിയെ പ്രകോപിപ്പിച്ച് വാര്‍ത്തയുണ്ടാക്കാന്‍ അര്‍ണബ് ഗോസ്വാമിയുടെ ചാനലായ റിപ്പബ്ലിക്കിന്റെ റിപ്പോര്‍ട്ടര്‍ മേവാനിക്ക് മുന്നിലെത്തുന്നത്. പിന്നെ നടന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നു.

റിപ്പബ്ലിക്കും മേവാനിയും

റിപ്പബ്ലിക്കും മേവാനിയും

റിപ്പബ്ലിക് ടിവിയുടെ രാഷ്ട്രീയം എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയം തന്നെയാണെന്ന് പലതവണ അര്‍ണബും കൂട്ടരും തെളിയിച്ചിട്ടുള്ളതാണ്. ബിജെപിക്കും സംഘപരിവാറിനും എതിരെ സംസാരിക്കുന്നവരെ സ്റ്റുഡിയോയില്‍ വിളിച്ചിരുത്തി അര്‍ണബ് വറുത്തെടുക്കുന്നത് എത്രയോ തവണ പ്രക്ഷകര്‍ കണ്ടിരിക്കുന്നു. സിംഹത്തിന്റെ മടയില്‍ പോയി ജയിച്ച് വന്ന ജിഗ്നേഷിനോട് റിപ്പബ്ലിക്കിന് കലിപ്പ് തോന്നുക സ്വാഭാവികം.

മോദിക്ക് മറുപടി

മോദിക്ക് മറുപടി

വാഗ്ദാം മണ്ഡലത്തില്‍ നിന്നും ജയിച്ച് എംഎല്‍എ ആയ മേവാനിയുടെ അഭിമുഖമെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ചെല്ലുന്നത് മോദിയെ വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ്. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനാണ് ജിഗ്നേഷിനേയും ഹാര്‍ദിക്കിനേയും പോലെയുള്ള നേതാക്കളുടെ ശ്രമമെന്ന് മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി ജിഗ്നേഷ് രംഗത്ത് വരികയും ചെയ്തു.

മോദീ, താങ്കളൊരു ബോറനാണ്

മോദീ, താങ്കളൊരു ബോറനാണ്

മോദിക്ക് പ്രായമേറിയിരിക്കുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ഒരേ പ്രസംഗങ്ങള്‍ തന്നെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. താങ്കള്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് ഹിമാലയത്തില്‍ പോകണം. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. താങ്കളൊരു ബോറനാണ്. ഹാര്‍ദികിനേയും കനയ്യയേയും അല്‍പേഷിനേയും പോലുള്ള നേതാക്കളെയാണ് യുവാക്കള്‍ക്ക് വേണ്ടത് എന്നായിരുന്നു മേവാനി പറഞ്ഞത്.

ചോദിച്ച് വാങ്ങി റിപ്പോർട്ടർ

ചോദിച്ച് വാങ്ങി റിപ്പോർട്ടർ

മോദിയെ തൊട്ടപ്പോള്‍ പൊളളിയ റിപ്പബ്ലിക് ടിവി മേവാനിയെ വിചാരണ ചെയ്യാനാണ് ഉദ്ദേശിച്ചത് എങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. ഒരാളുടെ വായില്‍ കോലിട്ട് കുത്തി ഇതുവരെ പറഞ്ഞതിലും കൂടുതല്‍ പറയിപ്പിച്ചു എന്നതായി അവസ്ഥ. മോദിയെ വ്യക്തിപരമായി കടന്നാക്രിമിക്കുന്നതാണോ മേവാനിയുടെ രാഷ്ട്രീയം എന്ന നിലപാടിലൂന്നിയായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളെല്ലാം. മേവാനിയെ പറ്റുന്നത്ര പ്രകോപിപ്പിക്കാനായിരുന്നു ശ്രമം മുഴുവന്‍.

മാപ്പ് പറയുന്ന പ്രശ്നമേ ഇല്ല

മാപ്പ് പറയുന്ന പ്രശ്നമേ ഇല്ല

മേവാനിയാകട്ടെ പറഞ്ഞത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചും ചുട്ട മറുപടികള്‍ നല്‍കിയും റിപ്പോര്‍ട്ടറെ തിരിച്ചും പ്രകോപിപ്പിച്ചു. റിപ്പോര്‍ട്ടര്‍ പ്രകോപിതനാവുമ്പോള്‍ മേവാനിക്ക് ചിരി വരുന്നതായും വീഡിയോയില്‍ കാണാം. മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് കുറ്റബോധമില്ലെന്നും മാപ്പ് പറയുന്ന പ്രശ്‌നമുദിക്കുന്നതേ ഇല്ലെന്നും മേവാനി വ്യക്തമാക്കി.

രാഹുൽ പറഞ്ഞാലും മാപ്പില്ല

രാഹുൽ പറഞ്ഞാലും മാപ്പില്ല

ഇത്തരം പ്രതികരണങ്ങള്‍ മാത്രമാണ് മോദിയെപ്പോലൊരാള്‍ അര്‍ഹിക്കുന്നതെന്നും മേവാനി പറഞ്ഞു. മോദിക്ക് വിരമിക്കാനുള്ള പ്രായമായിരിക്കുന്നു. ഇനി ഹിമാലയത്തില്‍ പോയി പാണ്ഡവരെപ്പോലെ ഒരു രാമക്ഷേത്രം സന്ദര്‍ശിച്ച് മണിയടിക്കൂ എന്നും മേവാനി ആവശ്യപ്പെടുന്നു. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മാപ്പ് പറയുമോ എന്ന ചോദ്യത്തിനും ഇല്ല എന്ന് തന്നെയായിരുന്നു മേവാനിയുടെ ഉത്തരം.

മോദി ജനങ്ങളെ പറ്റിക്കുന്നു

മോദി ജനങ്ങളെ പറ്റിക്കുന്നു

താന്‍ ജിഹാദികളില്‍ നിന്നും ഫണ്ട് കൈപ്പറ്റുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. അവര്‍ക്ക് ഈ നിലവാരത്തിലുള്ള മറുപടികള്‍ തന്നെയാണ് വേണ്ടതെന്നും മേവാനി വ്യക്തമാക്കുന്നു. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ മോദി പറ്റിച്ച് കൊണ്ടിരിക്കുന്നു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് പകരം വസ്തുകള്‍ പറയൂ എന്നായി റിപ്പോര്‍ട്ടര്‍.

ഹിമാലയത്തിൽ പോകുന്നതാണ് നല്ലത്

ഹിമാലയത്തിൽ പോകുന്നതാണ് നല്ലത്

താന്‍ വസ്തുകള്‍ തന്നെയാണ് സംസാരിക്കാറുള്ളതെന്ന് മേവാനി മറുപടി നല്‍കി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദി നല്‍കിയ വാഗ്ദാനം രണ്ട് കോടി ജനങ്ങള്‍ക്ക് ജോലി കൊടുക്കും എന്നായിരുന്നു. അത് നടന്നിട്ടില്ല. എട്ട് ലക്ഷം ജനതയെ മോദി വഞ്ചിച്ചു. അത്തരമൊരാള്‍ വിരമിച്ച് ഹിമാലയത്തില്‍ പോകുന്നതാണ് നല്ലതെന്ന് മേവാനി ആവര്‍ത്തിച്ചു. ഇതോടെ റിപ്പോര്‍ട്ടര്‍ ഇത്തരം സംസാരം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു.

വീഡിയോ വൈറൽ

റിപ്പബ്ലിക് ടിവി മേവാനിയുമായി നടത്തിയ അഭിമുഖം

English summary
Jignesh Mevani's interview in Republic TV goes Viral
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്