കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചാല്‍ രാജ്യദ്രോഹക്കുറ്റം, വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഭീകരാക്രമണ കേസില്‍ തൂക്കിക്കൊന്ന മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. സാമൂഹ്യ പ്രവര്‍ത്തക അരുന്ധതി അഫ്‌സല്‍ ഗുരുവിന്റെ ഓര്‍മ ദിവസം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തത്.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് അനുസ്മരണ പരിപാടി നടത്തിയത്. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

afzalguruprotest

ദേശവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇതിനോട് പ്രതികരിച്ചത്. പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ചാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. അഫ്‌സല്‍ ഗുരു രക്തസാക്ഷിയാണെന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയ ആളുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അഫ്‌സല്‍ ഗുരുവിനൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുന്‍ അധ്യാപകന്‍ ശീലാനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെയും വൈവിധ്യത്തെയും ചോദ്യം ചെയ്യുകയാണിതിലൂടെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

English summary
JNU students union president Kanhaiya Kumar was arrested on Friday in connection with a case of sedition and criminal conspiracy over holding of an event at the prestigious institute against hanging of Parliament attack convict Afzal Guru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X