
'ദ്രൗപതി മുര്‍മു റെയ്‌സിനകുന്ന് കയറുമ്പോള്‍ പൂരിപ്പിക്കാന്‍ ഒരു ചരിത്രം ഭീതി പരത്തി പിന്നിലുണ്ട്..'
കൊച്ചി: ബിജെപി ഇപ്പോഴും വനവാസിയായി ബ്രാന്‍ഡ് ചെയ്തവരില്‍ ഒരാളായ ദ്രൗപദി മുര്‍മു പ്രസിഡന്റ് പദത്തിലേക്ക് എത്തുമ്പോള്‍ ആദിവാസ സമൂഹങ്ങളുടെ രാഷ്ട്രീയ മോചനമാകാത്തത് രണ്ട് കാരണങ്ങളാലാണെന്ന് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തുല്യത നടിക്കല്‍ അഥവ പ്ലെയിന്‍ ഫോക്‌സ് എന്ന പ്രചരണ വേലയാണിതെന്നും ആദിവാസികള്‍ക്ക് എതിരു നില്‍ക്കുമ്പോഴും തങ്ങള്‍ ആദിവാസികളുടേയുമാണ് എന്ന ക്ലയിമാണ്. അതു കൊണ്ട് ഒന്നും തന്നെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന മന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയിരിക്കുന്നതിന്റെ നൂറിലൊരംശം കരുത്തേ ഈ പദവി ക്കുള്ളുവെന്നും അദ്ദേഹം പറയുന്നു.
ഉദ്ധവ് താക്കറെയുടെ വീട്ടില്‍ കോണ്‍ഗ്രസ്-എന്‍സിപി- ശിവസേന യോഗം

അരുണ്‍ കുമാര്‍ പറഞ്ഞത്:
ബി.ജെ.പി ഇപ്പോഴും വനവാസിയായി ബ്രാന്‍ഡു ചെയ്തവരില്‍ ഒരാളായ ദ്രൗപദി മുര്‍മു പ്രസിഡന്റ് പദത്തിലേക്ക് എത്തുമ്പോള്‍ ആദിവാസ സമൂഹങ്ങളുടെ രാഷ്ട്രീയ മോചനമാകാത്തത് രണ്ട് കാരണങ്ങളാലാണ്. ഒന്ന് , തുല്യത നടിക്കല്‍ അഥവ പ്ലെയിന്‍ ഫോക്‌സ് എന്ന പ്രചരണ വേലയാണിത്. ആദിവാസികള്‍ക്ക് എതിരു നില്‍ക്കുമ്പോഴും തങ്ങള്‍ ആദിവാസികളുടേയുമാണ് എന്ന ക്ലയിമാണ്. അതു കൊണ്ട് ഒന്നും തന്നെ സംഭവിക്കില്ല. രാജ്യത്തെ പ്രധാന മന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയിരിക്കുന്നതിന്റെ നൂറിലൊരംശം കരുത്തേ ഈ പദവി ക്കുള്ളു.

രണ്ട്, ഇന്നു കണ്ട ചിത്രം പോലെ ക്ഷേത്ര മുറ്റം തൂക്കുന്ന ഭക്തയാകാം, പക്ഷെ ക്ഷേത്രതന്ത്ര വിധിയിലും പൂജാ വിധിയിലും പങ്കാളിയാവുകയോ അവയെ അന്തസ്സോടെ നിരാകരിക്കാനോ ഒരിക്കലും കഴിയാത്തിടത്തോളം ഈ തീരുമാനത്തിന് പുരോഗമന രാഷ്ട്രീയ മൂല്യമില്ല.എന്നു മാത്രവുമല്ല, ഒരു സമൂഹത്തിന്റെ അയഥാര്‍ത്ഥ പ്രതീകവല്‍ക്കരണം മാത്രമായി ചുരുക്കുകയും ചെയ്യുന്നു. . ചൂലെടുക്കുന്ന ദ്രുപദിയും പുവെടുക്കുന്ന ദ്രുപതിയും തമ്മില്‍ അത്രമേല്‍ വലിയ ഗ്യാപുണ്ട്.

ദ്രൗപതി മുര്‍മു റെയ്‌സിനകുന്ന് കയറുമ്പോള്‍ പൂരിപ്പിക്കാന്‍ ഒരു ചരിത്രം ഭീതി പരത്തി പിന്നിലുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. ഒരു സിഖ് വംശജന്‍ ഇന്ത്യന്‍ പ്രസിഡന്റായ കാലയളവിലാണ് സര്‍ക്കാര്‍ കണക്കില്‍ മൂവായിരത്തോളവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണ്ണില്‍ പതിനായിരത്തോളവും സിഖ്കാര്‍ തെരുവില്‍ കൊല്ലപ്പെട്ടത്. രാംനാഥ് കോവിന്ദ് അധികാരമൊഴിയുന്ന കാലയളവില്‍ ദളിതരോടുള്ള ആക്രമണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനമാണ് കൂടിയത്. ദ്രൗപതി മുര്‍മു റെയ്‌സിനകുന്ന് കയറുമ്പോള്‍ പൂരിപ്പിക്കാന്‍ ഒരു ചരിത്രം ഭീതി പരത്തി പിന്നിലുണ്ട്, അദ്ദേഹം പറഞ്ഞു.

ഒഡീഷയില്‍ നിന്നുള്ള ഗോത്രവിഭാഗം നേതാവും ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവിനെയാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിര്‍ത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ആണ് ദ്രൗപദി മുര്‍മുവിന്റെ പേരിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആകുന്ന ആദ്യ ഗോത്ര വിഭാഗം വനിതയാണ്.
ജാര്‍ഖണ്ഡിന്റെ ഒന്‍പതാം ഗവര്‍ണറായിരുന്നു ബിജെപി അംഗമായ ദ്രൗപദി മുര്‍മു.ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ്.

2000 മുതല്‍ 2004വരെ ഒഡീഷയിലെ രാജ്രംഗ്പുര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ഇവര്‍. 2000 മാര്‍ച്ച് ആറ് മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതല്‍ 2004 മേയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രി ആയിരന്നു.
പതിമൂന്ന് വര്‍ഷം ബിജെപിയുടെ മയൂര്‍ഭഞ്ജ് ജില്ലാ ഘടകത്തിന്റെ അധ്യക്ഷയായിരുന്നു. പട്ടികവര്‍ഗ മോര്‍ച്ച ദേശീയ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചു. 2017 ലും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മുവിനെ ബിജെപി പരിഗണിച്ചിരുന്നു.