കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന്: ഫലം 15ന് കോണ്‍ഗ്രസിനും ബിജെപിയ്ക്കും അഭിമാനപ്പോരാട്ടം

Google Oneindia Malayalam News

Recommended Video

cmsvideo
കർണാടക ഇലക്ഷൻ മെയ് 12ന്, ചെങ്ങന്നൂരില്‍ പ്രഖ്യാപനം പിന്നീട് | Oneindia Malayalam

ദില്ലി: കര്‍ണാടകത്തില്‍ ശക്തമായ പ്രചാരണം നടന്നുകൊണ്ടിരിക്കെ നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചു. മെയ് 12നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 15ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഉണ്ടാകും. ഏപ്രില്‍ 12ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 27 ആയിരിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്താണ് തിയ്യതി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം വ്യക്തമാക്കി.

224 അംഗ നിയമസഭയുടെ കാലാവധി 2018 മെയ് 28ന് അവസാനിക്കാനിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപനം. കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. കര്‍ണാടകത്തില്‍ 4. 96 വോട്ടര്‍മാരാണുള്ളതെന്ന് വ്യക്തമാക്കിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് മെഷീനുകളായിരക്കും തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുക. സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കര്‍ണാടകം പിടിക്കാന്‍ ബിജെപി

കര്‍ണാടകം പിടിക്കാന്‍ ബിജെപി

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നായ കര്‍ണാടകത്തില്‍ കാവിക്കൊടി പാറിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിവരുന്നത്. കര്‍ണാടകത്തിന് പുറമേ പ‍ഞ്ചാബ്, കര്‍ണാടക, മിസോറാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് അധികാരത്തിരിലിരിക്കുന്നത്. അവശേഷിക്കുന്ന 21 സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും ബിജെപിയ്ക്ക് വേണ്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായും നേരിട്ടെത്തിയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2013ല്‍ 44 സീറ്റുകള്‍ക്കെതിരെ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരമുറപ്പിച്ചത്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും പുറമേ ദേവെ ഗൗഡയുടെ ജെഡിഎസ്, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ശരദ് പവാറിന്റെ എന്‍സിപിയും മായാവതിയുടെ ബിഎസ്പിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ജെഡിഎസ്, എന്‍സിപി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പരീക്ഷണം?

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പരീക്ഷണം?

കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേറ്റ ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും നിര്‍ണായമായിരിക്കും. നേരത്തെ നാല് വര്‍ഷത്തോളം കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്തിരുന്നപ്പോള്‍ പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ ഏറ്റ തിരിച്ചടി ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2019ല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു പാര്‍ട്ടികള്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണായകമായിരിക്കും.

 തിരക്കിട്ട പ്രചാരണം

തിരക്കിട്ട പ്രചാരണം

കോണ്‍ഗ്രസില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ബിജെപി മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ 2017 നവംബര്‍ മുതല്‍ തന്നെ ക്യാമ്പെയിന്‍ നടത്തിവരുന്നുണ്ട്. ഇതും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാവും. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ മഹാരാഷ്ട്ര, ഹരിയാണ, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ സംസ്ഥാനവും രാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായ സ്ഥാനവുമുള്ള ഉത്തര്‍പ്രദേശും ബിജെപി സ്വന്തമാക്കിയിരുന്നു. ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തെ കെട്ടുകെട്ടിച്ച് ത്രിപുരയിലും പാര്‍ട്ടി കാവിക്കൊടി നാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിക്കെന്ന പോലെ കോണ്‍ഗ്രസിനും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.

English summary
The Election Commission (EC) on Friday announced polls to 58 Rajya Sabha seats from 16 states will be held on March 23. Last date of filing nominations is March 12.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X