കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ പ്ലാന്‍ ബി റെഡി; ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രം, ജെഡിഎസ് പിന്തുണ പുറത്തുനിന്ന്

Google Oneindia Malayalam News

ബെംഗളൂരു: 16 ഭരണപക്ഷ എംഎല്‍എമാര്‍ രാജിസന്നദ്ധത അറിയിച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കെ, പുതിയ നീക്കവുമായി ജെഡിഎസ്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഭരണം കോണ്‍ഗ്രസിനെ മാത്രം ഏല്‍പ്പിക്കുകയും ജെഡിഎസ് പുറത്തുനിന്ന് പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ഭരണത്തിന്റെ ഭാഗമാകുന്നത് മൂലമുള്ള തലവേദന ഒഴിവാക്കുകയുമാണ് ജെഡിഎസ്സിന്റെ ലക്ഷ്യം.

എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണം തങ്ങള്‍ക്ക് കൂടി ഉണ്ടായിരിക്കണം എന്ന കാര്യം ജെഡിഎസ് ഉറപ്പിക്കും. പുറത്തുനിന്നു പിന്തുണ നല്‍കണമെങ്കില്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന ഉപാധി അംഗീകരിക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെടുന്നു. തങ്ങള്‍ നിര്‍ദേശിക്കുന്ന കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ജെഡിഎസ് ഉപാധി വെക്കുകയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ബിജെപിയെ അകറ്റണം

ബിജെപിയെ അകറ്റണം

ബിജെപിയെ അധികാരത്തില്‍ കയറ്റരുതെന്ന നിര്‍ബന്ധത്തിലാണ് ജെഡിഎസ് പ്ലാന്‍ ബി തയ്യാറാക്കിയിരിക്കുന്നത്. ദേവഗൗഡയും മകനും മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും വിഷയം ചര്‍ച്ച ചെയ്തു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് മുഖ്യ റോളിലേക്ക്

കോണ്‍ഗ്രസ് മുഖ്യ റോളിലേക്ക്

കുമാരസ്വാമി രാജിവെക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ദേവഗൗഡ നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് മുഖ്യ റോളിലേക്ക് വരും. ജെഡിഎസ് പുറത്തുനിന്നു പിന്തുണയ്ക്കും. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക ജെഡിഎസ് ആയിരിക്കും. ജെഡിഎസ് നിര്‍ദേശിക്കുന്ന നേതാവിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുക.

വിമത എംഎല്‍എമാര്‍ മന്ത്രിസഭയില്‍

വിമത എംഎല്‍എമാര്‍ മന്ത്രിസഭയില്‍

നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിമത എംഎല്‍എമാരെ കോണ്‍ഗ്രസിന് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. ജെഡിഎസ് മന്ത്രിമാര്‍ ഒഴിയുന്നതോടെ കോണ്‍ഗ്രസിലെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പം സാധിക്കും. ജംബോ മന്ത്രിസഭയെന്ന ആക്ഷേപവുമുണ്ടാകില്ല. അതേസമയം, അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യമാണ് പ്രശ്‌നം.

ആരാകും മുഖ്യമന്ത്രി

ആരാകും മുഖ്യമന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കാമെന്നാണ് ദേവഗൗഡ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. എന്നാല്‍ കോണ്‍ഗ്രസിലെ സിദ്ധരാമയ്യ വിഭാഗം ഇക്കാര്യം അംഗീകരിക്കണമെന്നില്ല. ഖാര്‍ഗെ മുഖ്യമന്ത്രിയായാല്‍ കര്‍ണാടകയിലെ ആദ്യ ദളിത് മുഖ്യമന്ത്രി എന്ന ഖ്യാതി കോണ്‍ഗ്രസിന് സ്വന്തമാകും.

കൂട്ടരാജിയുണ്ടാകുമോ?

കൂട്ടരാജിയുണ്ടാകുമോ?

അതേസമയം, ഖാര്‍ഗെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിക്കാനായിട്ടില്ല. കാരണം സിദ്ധരാമയ്യ വിഭാഗത്തിന്റെ എതിര്‍പ്പ് തുടരുന്നുണ്ട്. ഖാര്‍ഗെ മുഖ്യമന്ത്രിയായാല്‍ സിദ്ധരാമയ്യ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ന്നാണ് പുറത്തുനിന്നു പിന്തുണയ്ക്കാം, തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന നിബന്ധന ജെഡിഎസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്ലാന്‍ ബി ഏറ്റവും ഒടുവിലെ വഴി

പ്ലാന്‍ ബി ഏറ്റവും ഒടുവിലെ വഴി

ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജെഡിഎസ്സിന്റെ ഫോര്‍മുല അംഗീകരിച്ചു. എന്നാല്‍ എല്ലാ വഴികളും അടഞ്ഞാല്‍ മാത്രമേ ഈ ഫോര്‍മുല നടപ്പാക്കാവൂ എന്നാണ് അവരുടെ പക്ഷം. വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന അന്തിമ തീരുമാനം കൂടി ആശ്രയിച്ചായിരിക്കും ഫോര്‍മുല നടപ്പാക്കല്‍.

കര്‍ണാടകത്തില്‍ ബിജെപി തന്ത്രം പൊളിഞ്ഞേക്കും!! സ്പീക്കര്‍ കളിമാറ്റി; സുപ്രീംകോടതിയെ സമീപിച്ചുകര്‍ണാടകത്തില്‍ ബിജെപി തന്ത്രം പൊളിഞ്ഞേക്കും!! സ്പീക്കര്‍ കളിമാറ്റി; സുപ്രീംകോടതിയെ സമീപിച്ചു

English summary
Karnataka Crisis; JD(S) introduced Plan B that provide outside support to Congress government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X