ഭൂരിപക്ഷം ഉറപ്പിക്കാന്‍ ലിംഗായത്ത് എംഎല്‍എമാരില്‍ സ്വാധീനം ചെലുത്താന്‍ ബിജെപി

 • Posted By: Manjula Naveen
Subscribe to Oneindia Malayalam

യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ബിജെപി ഇപ്പോഴും സമ്മര്‍ദ്ദത്തിലാണ്. എത്രയും പെട്ടെന്ന് ഭൂരിപക്ഷം തെളിയിക്കേണ്ടത് അധികാരം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ബിജെപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാന്‍ കോണ്‍ഗ്രസും ജെഡിഎസും പ്രതിരോധം തീര്‍ത്തിരിക്കുകായണ്. എങ്കിലും ലിംഗായത്ത് എംഎല്‍എമാരെ തങ്ങളുടെപാളയത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി എന്ന് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി യെദ്യൂരപ്പ ലിംഗയത്ത് നേതാവാണെന്നതും ബിജെപിയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. കോണ്‍ഗ്രസിലും ജെഡിഎസിലുമായി ഒരു ഡസനോളം ലിംഗായത്ത് സമുദായക്കാരുണ്ട്. ഇവരില്‍ ഭൂരിപക്ഷവും സമുദായത്തിലെ ഏറ്റവും ഉന്നത നേതാവായ യെദ്യൂരിയപ്പയെ മുഖ്യമന്ത്രിയായി അംഗീകരിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം. വൊക്കലിംഗ സമുദായത്തില്‍ഉള്‍പ്പെട്ട കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനെ കോണ്‍ഗ്രസില്‍ എംഎല്‍എമാര്‍ അംഗീകരിക്കില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു.

photo
cmsvideo
  Karnataka Elections 2018 : കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി യെദ്യൂരപ്പ

  ലിംഗായത്തിന് സിദ്ധരാമയ്യ സര്‍ക്കാര്‍ മത പദവി നല്‍കിയിരുന്നെങ്കിലും വോട്ട്ബാങ്കില്‍ കാര്യമായ ചലനമുണ്ടാക്കാനിയില്ല.ലിംഗായത്ത് വോട്ടുകള്‍ ബിജെപിയ്ക്കാണ് പോയത്. ഇതിന് ഒരുകാരണം പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സമുദായത്തിലെ ഉന്നത നേതാവാണ് എന്നതായിരുന്നു

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  karnataka election 2018; Bp to influence lingayath mlas

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X