കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം; സർക്കാർ‌ രൂപം കൊണ്ടത് അവിശുദ്ധ നിലയിൽ, പെട്ടെന്ന് നിലം പൊത്തും!'

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം നടത്തി അവിശുദ്ധ മാർഗത്തിലൂടെയാണ് സർക്കാർ നിലകൊണ്ടതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമർസനവുമായി അദ്ദേഹം രംഗത്തെത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ബിജെപി നാണംകെട്ട് ഇറങ്ങി പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങേയറ്റം തരം താണ രാഷ്ട്രീയ അധാര്‍മ്മികതയാണ് ബിജെപി യുടെ ഭാഗത്തു നിന്നുണ്ടായത് കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തും കീഴ് വഴക്കങ്ങള്‍ ലംഘിച്ചും ഭരണഘടനാവിരുദ്ധമായ അധാര്‍മ്മിക മാര്‍ഗ്ഗത്തിലൂടെ മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും സത്യ പ്രതിജ്ഞ ചെയ്യിച്ച നടപടിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് പോരാടുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കുതിരക്കച്ചവടം

കുതിരക്കച്ചവടം

മഹാരാഷ്ട്രയിൽ അവിശുദ്ധ മാർഗ്ഗത്തിലൂടെ കുതിരകച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി ജെ പി ദിവസങ്ങൾക്കുള്ളിൽ നാണം കെട്ടിറങ്ങിപോകേണ്ടി വരും എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവർ നടത്തിയ കുതിര കച്ചവടത്തിന് ഉടൻ തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരും. അങ്ങേയറ്റം തരം താണ രാഷ്ട്രീയ അധാർമ്മികതയാണ് ബി ജെ പി യുടെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അധികാരം ദുർവിനിയോഗം ചെയ്തു

അധികാരം ദുർവിനിയോഗം ചെയ്തു

കേന്ദ്ര സർക്കാരിന്റെ അധികാരം ദുർവിനിയോഗം ചെയ്തും കീഴ് വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാവിരുദ്ധമായ അധാർമ്മിക മാർഗ്ഗത്തിലൂടെ മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും സത്യ പ്രതിജ്ഞചെയിച്ച നടപടിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് പോരാടും. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ ദിവസങ്ങൾക്കുള്ളിൽ ഈ സർക്കാർ നിലം പതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണറും രാഷ്ട്രീയ നാടകത്തിന് കൂട്ടു നിന്നു

ഗവർണറും രാഷ്ട്രീയ നാടകത്തിന് കൂട്ടു നിന്നു


രാഷ്ട്രപതിയും ഗവർണറുമടക്കം ഈ രാഷ്ട്രീയ നാടകത്തിനു കുട പിടിക്കാൻ പദവികൾ പോലും മറന്ന് ആർഎസ്എസുകാരുടെ നിലവാരത്തിലേക്ക് തരം താണിറങ്ങി. ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ മോഷണം നടത്തുന്ന പോലെ അന്തസ്സില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയെ ബി ജെ പി സത്യ പ്രതിജ്ഞ ചെയ്യിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ഫഡ്നാവിസും അജിത് പവാറും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

എത്ര പേരുടെ പിന്തുണ?

എത്ര പേരുടെ പിന്തുണ?


തുടർന്ന് അസാധാരണ രീതിയിൽ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്യാബിനറ്റ് യോഗം ചേരാതെ രാഷ്ട്ര പതിഭരണം പിൻവലിക്കാൻ ശുപാർശ നൽകുകയും വെളുപ്പിന് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവയ്ക്കുകയുമായിരുന്നു . കുതിരകച്ചവടത്തിലൂടെ കൂറുമാറിയ വരെ കൂട്ടുപിടിച്ച് മണിക്കൂറുകൾക്കുള്ളിൽ സർക്കാരുണ്ടാക്കിയ ബിജെപി തങ്ങൾക്ക് എത്ര പേരുടെ പിന്തുണയുണ്ടെന്നു പോലും വ്യക്തമാക്കുന്നതിനു മുൻപേ തന്നെ സത്യ പ്രതിജ്ഞയ്ക്ക് ഗവർണർ അവസരം നൽകിയെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ വഴിവിട്ട ഇടപെടൽ

പ്രധാനമന്ത്രിയുടെ വഴിവിട്ട ഇടപെടൽ


പ്രധാനമന്ത്രിയുൾപ്പെടെ ബിജെപി യുടെ മുതിർന്ന നേതാക്കളുടെ വഴി വിട്ട ഇടപെടലാണ് ഇക്കാര്യത്തിലുണ്ടായത്. ഭരണഘടനയേയും ജനാധിപത്യത്തേയും ചവിട്ടിയരച്ച് ബി ജെ പി നടത്തിയ ഈ കുതിരകച്ചവടത്തിനെതിരേ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് പേരാടും. എൻസിപി യിലെ വിരലിലെണ്ണാവുന്ന എം എൽ എമാർ മാത്രമാണ് ബി ജെ പിയുടെ കെണിയിൽ വീണിരിക്കുന്നത്. കോൺഗ്രസിന്റെ എല്ലാ എം എൽ എമാരും പാർട്ടിക്കൊപ്പമുണ്ട്. അവിശുദ്ധ രീതിയിൽ നിലവിൽ വന്ന സർക്കാർ ഉടൻ തന്നെ നിലം പതിക്കും. അതിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയെന്ന് പറഞ്ഞുകൊണ്ടാണ് കെസി വേണുഗോപാൽ‌ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രാവിലെ വാദം കേൾക്കും


അതേസമയം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജിയില്‍ ഇന്ന് രാവിലെ 11.30ന് വാദം കേള്‍ക്കും. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെ സത്യപ്രതിഞ്ജ ചെയ്യാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ നടപടി ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നും എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് തടയാന്‍ 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

English summary
KC Venugopals's facebook post about Maharashtra politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X