കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനൊപ്പം ഡിന്നര്‍: ആളൊന്നിന് 20000 രൂപ

  • By Aswathi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബാംഗ്ലൂരിലെത്തുന്നു. 15ന് ബാംഗ്ലൂരിലെത്തുന്ന കെജ്രിവാളിനൊപ്പം അത്താഴവിരുന്നുണ്ണാന്‍ അതിഥികള്‍ക്ക് പാര്‍ട്ടി അവസരമൊരുക്കുന്നു. പാവപ്പെട്ടവന്റെ പാര്‍ട്ടിയായ ആം ആദ്മിയുടെ നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം അത്താരഴവിരുന്നില്‍ പങ്കെടുക്കാന്‍ ആളൊന്നിന് 20,000 രൂപയാണ് ചെലവ്.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ബാഗ്ലൂരിലെ പ്രമുഖ ഹോട്ടലില്‍ ഇങ്ങനെയൊരു അത്താഴവിരുന്ന് ഒരുക്കുന്നത്. മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ആം ആദ്മി പ്രവര്‍ത്തകനുമായ വി ബാലകൃഷ്ണനാണ് അത്താഴവിരുന്നിലൂടെ ധനസമാഹര പദ്ധതി കൊണ്ടുവന്നത്. ഇതിനായി അദ്ദേഹം നഗരത്തിലെ പ്രമുഖ വ്യക്തികളെയും ബിസ്‌നസുകാരെയും ഐ ടി പ്രഫഷണലുകളെയുമടക്കം 200 പേരെ സ്വാഗതം ചെയ്തുകൊണ്ട് ക്ഷണക്കത്തും തയ്യറാക്കി.

kejriwal

ഫണ്ടുണ്ടാക്കാന്‍ വിരുന്ന് സംഘടിപ്പിക്കുന്ന ആമേരിക്കന്‍ പാര്‍ട്ടികളുടെ പാത പിന്തുടരുന്ന ആം ആദ്മി ഇതിലൂടെ 40 ലക്ഷം രൂപ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നടക്കുന്ന അഴിമതിയെ തുടച്ചുമാറ്റാന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതിജ്ഞ ചെയ്യാമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്.

അതേ സമയം ഈ അത്താഴവിരുന്നിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ പാര്‍ട്ടി നേരിട്ടല്ല ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് എ എ പി വക്താവ് രോഹിത് രഞ്ജന്‍ പറയുന്നത്. അഭ്യുദയകാംക്ഷികളാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത് അതിഥികളുമായി സംസാരിക്കാമെന്ന് കെജ്രിവാള്‍ സമ്മതിക്കുകയായിരുന്നു- രഞ്ജന്‍ പറഞ്ഞു.

English summary
As it seeks to gain a toehold in Karnataka, Aam Aadmi Party is scheduled to hold fund raising dinner during party chief Arvind Kejriwal’s two-day visit to the city towards weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X