വാലന്റൈന്‍ ദിനത്തില്‍ കോലി അനുഷ്‌കയെക്കുറിച്ച് പറഞ്ഞത്!! അങ്ങനെ ആ സംശയം തീര്‍ന്നു!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് യുവ സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള റൊമാന്‍സിനെപ്പറ്റി അറിയാത്തവരുണ്ടാവില്ല. ഇടയ്ക്ക് ഇവര്‍ തെറ്റിപ്പിരിഞ്ഞിരുന്നെങ്കിലും വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് അവര്‍ ആ സംശയം തീര്‍ത്തു. എന്നാല്‍ വേര്‍പിരിയലിനു ശേഷം തങ്ങള്‍ വീണ്ടും അഗാധമായ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ പുറം ലോകത്തോട് പറഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതും വ്യക്തമായിരിക്കുന്നു.

kohli1

വാലന്റൈന്‍ ദിനത്തില്‍ അനുഷ്‌കയ്‌ക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് കോലി ഇങ്ങനെയാണ് ഒപ്പം കുറിച്ചത്-നീ ആഗ്രഹിക്കുന്നെങ്കില്‍ എല്ലാ ദിവസവും വാലന്റൈന്‍ ദിനമാക്കാം. നീയുള്ളപ്പോള്‍ എല്ലാ ദിനവും ഒരു പോലെയാണ്.

Everyday is a valentine day if you want it to be. You make everyday seem like one for me ❤❤. @anushkasharma

A post shared by Virat Kohli (@virat.kohli) on Feb 14, 2017 at 11:33pm PST

ഈ പോസ്റ്റിനെ ആരാധകര്‍ ഇതിനകം വന്‍ വിജയമാക്കിക്കഴിഞ്ഞു. രണ്ടു ലക്ഷത്തിലധികം പേര്‍ ലൈക്ക് അടിച്ച ചിത്രത്തിനു 6000ത്തോളം പേര്‍ കമന്റും ചെയ്തു. അവസാനം അനുഷ്‌കയോടൊപ്പമുള്ള ചിത്രം നിങ്ങള്‍ തന്നെ പോസ്റ്റ് ചെയ്തുവെന്നായിരുന്നു ഇതിലൊരു കമന്റ്.

anu

താന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ ഫില്ലൗരിക്ക് കോലിയും പണം മുടക്കിയെന്ന റിപോര്‍ട്ടുകള്‍ അനുഷ്‌ക തള്ളി ദിവസങ്ങള്‍ക്കുള്ളിലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നത്.

English summary
Indian cricket team captain virat kohli posted picture with actress and lover anushka sharma. This is the first time since breakup they post a picture together.
Please Wait while comments are loading...