കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുമോ പുലിമുരുകന്‍!! പുലി ഭീതിയില്‍ ഒരു ഗ്രാമം, ആക്രമിച്ചത് നിരവധിപേരെ!!

രണ്ടു മാസം മുന്‍പ് നാട്ടുകാര്‍ പുള്ളിപ്പുലിയെ പിടികൂടി തല്ലിക്കൊന്നിരുന്നു

  • By Manu
Google Oneindia Malayalam News

ഗുഡ്ഗാവ്: പുള്ളിപ്പുലി ഭീതിയിലാണ് ഗുഡ്ഗാവിലെ ഒരു ഗ്രാമം. പകല്‍ പോലും ഇവിടെയുള്ളവര്‍ക്കു വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ ഭയമാണ്. പലരും ജോലിക്കു പോലും പോവാതെ വീട്ടില്‍ തന്നെ കഴിയുകയാണ്.

രണ്ടു മാസം മുമ്പ് പുലിയെത്തി

രണ്ടു മാസം മുമ്പുണ്ടായ പുലി ഭീതി ഇപ്പോഴും ഇവിടുത്തുകാരെ വിട്ടുപോയിട്ടില്ല. അന്നു എട്ടു പേരെ ആക്രമിച്ച പുള്ളിപ്പുലി ഗ്രാമത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ ജനക്കൂട്ടം ഈ പുലിയെ വളഞ്ഞിട്ടു തല്ലിക്കൊല്ലുകയായിരുന്നു.

ഗ്രാമവാസികള്‍ ഭയത്തില്‍ത്തന്നെ

സംഭവം കഴിഞ്ഞിട്ടു രണ്ടു മാസം കഴിഞ്ഞെങ്കിലും ഗ്രാമവാസികള്‍ ഇപ്പോഴും ഭയത്തില്‍ തന്നെയാണ്. വീണ്ടുമൊരു പുള്ളിപ്പുലി കൂടി വന്നേക്കാമെന്നതാണ് ഇവരുടെ ഭയത്തിനു കാരണം.

നിഴല്‍ കണ്ടുവത്രെ

ആഴ്ചകള്‍ക്കു മുമ്പ് താന്‍ പുള്ളിപ്പുലിയുടെ നിഴല്‍ കണ്ടുവെന്നു ഗ്രാമവാസികളില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ ഒരാളുടെ പട്ടി ഓടിപ്പോയതായും ഇതിനേയാവാം ഇയാള്‍ കണ്ടതെന്നും വ്യക്തമായത്.

2000ത്തോളം പേര്‍ താമസിക്കുന്നു

ഏകദേശം 2100 ആളുകള്‍ ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. ആരവല്ലി റേഞ്ചിനു സമീപത്താണ് ഈ ഗ്രാമം. പണ്ടു കാലങ്ങളില്‍ നിരവധി വന്യമൃഗങ്ങള്‍ ഗ്രാമത്തിലെത്തിയിരുന്നെന്നും അന്ന് തീയിട്ടും ടോര്‍ച്ചും മറ്റും ഉപയോഗിച്ച് വെളിച്ചമടിച്ചുമാണ് ഇവയെ ഓടിച്ചിരുന്നതെന്നു ഗ്രാമവാസിയായ 80കാരന്‍ ഓര്‍ക്കുന്നു.

പുള്ളിപ്പുലി സ്ഥിരമായെത്തുന്നു

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രാമത്തിലേക്കു പുള്ളിപ്പുലി സ്ഥിരമായി എത്താറുണ്ടെന്നാണു ചില പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ രണ്ടു മാസം മുമ്പുണ്ടായതുപോലെയുള്ള ഭീതിജനകമായ അവസ്ഥ ഇപ്പോഴില്ലെന്നും ഇവര്‍ വ്യക്തമാക്കി.

എത്തുന്നത് ജലക്ഷാമം മൂലം

മഴ കുറവായതിനെ തുടര്‍ന്നു കാട്ടില്‍ ക്ഷാമം നേരിട്ടതു കൊണ്ടായിരിക്കാം പുള്ളിപ്പുലി ഗ്രാമത്തിലേക്കു വരുന്നത് എന്നാണ് ചില ഗ്രാമവാസികളുടെ അഭിപ്രായം.

സമീപഗ്രാമവും ഭീതിയില്‍

ഈ ഗ്രാമം മാത്രമല്ല സമീപത്തുള്ള നിമോത്ത് ഗ്രാമവും പുലി ഭീഷണിയിലാണ്. പട്ടികളെയും കന്നുകാലികളെയുമെല്ലാം പുള്ളിപ്പുലി നിരവധി തവണ ആക്രമിച്ചിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ മനുഷ്യരെ ആക്രമിക്കുന്നത് ഇതാദ്യമാണെന്നും അവര്‍ വ്യക്തമാക്കി.

English summary
Gurgaon village is in leopard fear. Two months have passed since the incident, but such is the fear among residents that they keep their homes locked and think twice before venturing out after sunset.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X