കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി; നാലാം ഘട്ടെ ഏറെ വ്യത്യസ്തം!! പുതുക്കിയ മാർഗരേഖ ഉടൻ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ക് ഡൗൺ മാർഗ രേഖ കേന്ദ്രസർക്കാർ ഉടൻ പുറത്തുവിടും. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

കൊവിഡന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 നാണ് രാജ്യത്ത് ലോൺ ആദ്യഘട്ടം പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ഇത്. പിന്നീട് ത് മെയ് 3 വരേയും 17 വരേയും നീട്ടുകയായിരുന്നു. ഇന്ന് അർധരാത്രിയോടെയാണ് മൂന്നാം ഘട്ടം അവസാനിക്കുക. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 31 വരെ ലോക്ക് ഡൗൺ നീട്ടിയത്. നിലവിൽ 90,927 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 lcdd-158971899

നാലാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്തെ 12 സംസ്ഥാനങ്ങളിലുള്ള 30 മുനിസിപ്പൽ ഏരിയകളിൽ കർശന നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കിയേക്കും.നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി തിരഞ്ഞെടുത്ത 30 മേഖലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

ബൃഹൻ മുംബൈ അല്ലെങ്കിൽ ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ദില്ലി, ഇൻഡോർ, പൂനെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവല്ലൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെംഗൽപട്ട്, അരിയാൽ , വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോളാപൂർ, മീററ്റ് എന്നിവിടങ്ങളിലാണ് കർശന നിയന്ത്രണങ്ങള്‍ നടപ്പാക്കുക.

നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാകും പുതിയ തിരുമാനം. ഗ്രീൻ സോണുകൾ പൂർണമായി തുറക്കാൻ അനുവദിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓറഞ്ച് സോണിൽ പരിമിതമായ നിയന്ത്രണങ്ങളും റെഡ് സോണിൽ മാതമായി കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്ന നിലയിലായിരിക്കും ഇത്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകിയിലേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല!സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല!

കൊവിഡ് പടരുന്നു; മഹാരാഷ്ട്രയിൽ നിന്നെത്തിയത് തീവ്രത കൂടിയ വൈറസ് എന്ന് സംശയംകൊവിഡ് പടരുന്നു; മഹാരാഷ്ട്രയിൽ നിന്നെത്തിയത് തീവ്രത കൂടിയ വൈറസ് എന്ന് സംശയം

ബ്രാന്‍ഡ് ന്യൂ രാഹുല്‍.... പുതിയ ഗെയിമിലും വിജയം, ദില്ലിയിലെ ആ നീക്കം ട്രെന്‍ഡിംഗ്, 4 ഗെയിം ചേഞ്ചര്‍ബ്രാന്‍ഡ് ന്യൂ രാഹുല്‍.... പുതിയ ഗെയിമിലും വിജയം, ദില്ലിയിലെ ആ നീക്കം ട്രെന്‍ഡിംഗ്, 4 ഗെയിം ചേഞ്ചര്‍

English summary
lockdown extented till march 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X