കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമോ ടാബ്‌ലറ്റ് ശ്രീകൃഷ്ണന്റെ സുദര്‍ശന ചക്രം പോലെയെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സര്‍ക്കാര്‍ ബജറ്റില്‍ വാഗ്ദാനം ചെയ്ത നമോ(New Avenues of Modern Education tablets) ടാബ്‌ലറ്റ് വിതരണം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കാണ് ഏകദേശം 8,000 രൂപയോളം വിലയുള്ള ടാബ് ലറ്റ് 1,000 രൂപയ്ക്ക് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ ഒരു കൗമാരക്കാരനും ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതിരിക്കരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ടാബ് വിതരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പിന് മുതലെടുക്കാനാണെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. വിദ്യാര്‍ഥികളെ ലോകവുമായി ബന്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം പ്രതിപക്ഷത്തിന്റേത് വെറും ആരോപണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

vijay

നമോ ടാബ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ സുദര്‍ശന ചക്രം പോലെയാണ്. വിരല്‍ത്തുമ്പില്‍ ലോകത്തെ അറിവുകള്‍ ലഭ്യമാക്കുകയാണ് ടാബ്‌ലറ്റ് ചെയ്യുന്നത്. ഇത് യുവത്വത്തിനുള്ള സര്‍ക്കാരിന്റെ സമ്മാനമാണ്. ഈ സര്‍ക്കാര്‍ ദുര്‍ബലരല്ല. 56 ഇഞ്ച് വിസ്തീര്‍ണമുള്ള നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്‌തേക്കാം. വേണമെങ്കില്‍ അവര്‍ ഈ ലോകം തന്നെ വാഗ്ദാനം ചെയ്യും. തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പുള്ള അവര്‍ക്ക് എന്തും വാഗ്ദാനം ചെയ്യാം. എന്നാല്‍, പുതുതലമുറ വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. വോട്ടിനുവേണ്ടിയല്ല ഇതെന്ന് അവര്‍ക്കറിയാം. യുവാക്കളെ ദേശീയ സമ്പാദ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

English summary
Distributing NAMO tabs to students is like giving them Lord Krishna’s Sudarshan Chakra: Vijay Rupani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X