ദിവസവും തിന്നുന്നത് മൂന്ന് കിലോ എരിവുള്ള മുളക്; അത്ഭുതപ്പെടുത്തി ഒരു ഇന്ത്യന്‍ ഗ്രാമീണന്‍

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: ഭക്ഷണത്തിനിടയില്‍ ഒരു മുളകു കഷ്ണമോ മറ്റോ കടിച്ചുപോയാല്‍ വെപ്രാളം കാണിക്കുന്നവരാണ് എല്ലാവരും. മത്സരത്തിനുവേണ്ടി പോലും ഒരു മുളക് കഴിക്കാന്‍ മിക്കവര്‍ക്കും കഴിയില്ല. എന്നാല്‍, മധ്യപ്രദേശിലെ ഒരു ഗ്രാമീണന്‍ ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന മുളകുതീറ്റക്കാരനാണ്.

ഒന്നും രണ്ടുമല്ല, ഒരുദിവസം മുന്ന് കിലോ മുളകാണ് പ്യാരീ മോഹന്‍ എന്ന നാല്‍പതുകാരന്‍ അകത്താക്കുന്നത്. പച്ചമുളകും ചുവന്നമുളകും കുരുമുളകും മുളകു പൊടിയുമെല്ലാം പ്യാരീ മോഹന് ഊണ് കഴിക്കുന്നതുപോലെ നിസ്സാരമാണ്. ചുറ്റിലും നിരത്തിവച്ച മുകളുപാത്രത്തില്‍ നിന്നും മോഹന്‍ മുളകു കഴിക്കുന്നത് കാണുന്നവര്‍ അത്ഭുതപ്പെടും.

chilly

തന്റെ ആരോഗ്യത്തിന്റെ രഹസ്യം മുളകാണെന്നാണ് മോഹന്‍ പറയുന്നത്. നാല്‍പതുകാരനായ ഇയാള്‍ക്ക് ഒരസുഖവുമില്ല. വയറ്റില്‍ ഇന്നേവരെ അസ്വസ്ഥതയുമുണ്ടായിട്ടില്ല. ചെറു ഗ്രാമത്തില്‍നിന്നുള്ള ഇയാള്‍ ഇപ്പോള്‍ ഒരു സെലിബ്രിറ്റികൂടിയാണ്. ദൂരദേശത്തുനിന്നുപോലും പ്യാരി മോഹന്‍ മുളകു കഴിക്കുന്നത് കാണാന്‍ ആളുകളെത്തുന്നു. മുളകു മനുഷ്യനെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രാമീണരും ഒപ്പമുണ്ട്.

English summary
Man eats 3-kg chilly each day, says it keeps him healthy
Please Wait while comments are loading...