മറ്റൊരാളോട് സംസാരിച്ചു, അയൽവാസികളായ സഹോദരിമാരെ യുവാവ് കുത്തിക്കൊന്നു !!!

  • By: മരിയ
Subscribe to Oneindia Malayalam

ലക്‌നൗ: പെണ്‍കുട്ടിയെ മറ്റൊരു യുവാവിനൊപ്പം കണ്ടതില്‍ അരിശംവന്ന യുവാവ് രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു. ആര്‍മി ഉദ്യോഗസ്ഥന്റെ മക്കളായ പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സൗരവ് ശര്‍മ്മ എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

ദേഷ്യം

കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ മൂത്ത ആളായ ആരതി (24)യെ ഒരു യുവാവിനൊപ്പം കണ്ടതാണ് സൗരവിനെ പ്രകോപിപ്പിച്ചത്.

 തര്‍ക്കം

സംഭവ ദിവസം ആരതിയും സൗരവും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഈ സമയം കയ്യില്‍ കിട്ടിയ ഒരു കത്രിക ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നു.

അനിയത്തിയേയും

മുറിയില്‍ നിന്ന് ബഹളം കേട്ടാണ് ആതിയുടെ അനിയത്തി അന്തിമ അവിടേക്ക് എത്തിയത്. ഇവരേയും കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു.

അറസ്റ്റ്

പെണ്‍കുട്ടികളുടെ അച്ഛനായ ആര്‍മി ഉദ്യോഗസ്ഥന്റെ പരാതിയില്‍ സൗരവിനെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
Man killed sisters.
Please Wait while comments are loading...