ബീഡി മോഷ്ടിക്കുന്നത് തടഞ്ഞു; യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

ജലന്ധര്‍: ബീഡി മോഷ്ടിക്കുന്നത് തടഞ്ഞ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. പഞ്ചാബിലെ അദംപൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ അലിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. നേപ്പാളില്‍ നിന്നും ഇന്ത്യയിലെത്തി പാചകത്തൊഴിലാളിയായി കഴിയുകയായിരുന്നു അലി.

അലിയുടെ സുഹൃത്ത് ഹോട്ടലിനടുത്ത് കട നടത്തുന്നുണ്ട്. എല്ലാദിവസവും വീട്ടിലേക്ക് പോകുമ്പോള്‍ കടയുടെ താക്കോല്‍ അലിയെ ഏല്‍പ്പിക്കുകയാണ് പതിവ്. കഴിഞ്ഞദിവം അലിയില്‍ നിന്നും ഈ താക്കോല്‍ തട്ടിയെടുക്കാന്‍ ഒരു സുഹൃത്ത് ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടയില്‍ നിന്നും ബീഡിയെടുക്കാനായിരുന്നു താക്കോല്‍ ആവശ്യപ്പെട്ടത്.

beedi

എന്നാല്‍, സുഹൃത്ത് തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച താക്കോല്‍ തരാനാകില്ലെന്ന് അലി പറഞ്ഞതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ഇതിനിടയില്‍ ഭാരമുള്ള വസ്തുവെടുത്ത് അലിയെ പ്രഹരിച്ചശേഷം സുഹൃത്ത് താക്കോലുമായി രക്ഷപ്പെടുകയായിരുന്നു. അലി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.


English summary
Man kills friend after he stops him from stealing beedi
Please Wait while comments are loading...