ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ ഓഡര്‍ചെയ്തു..കിട്ടിയത് അറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും!!!

  • Posted By:
Subscribe to Oneindia Malayalam

പൂന: പ്രമുഖ ഒാണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടുനു പണിപാളി. ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ഓഡര്‍ ചെയ്ത മുബൈ സ്വദേശിക്കു കിട്ടിയത് സോപ്പും വാഷിങ് പൗഡറും.
14,900 രൂപ വിലയുള്ള സാംസങ് ഫോണാണ് മുംബൈ സ്വദേശിയായ വായ്ബാബ് വസന്ത് കാംബ്ലേ ഓഡര്‍ ചെയ്ത് കാത്തിരുന്നത്. എന്നാല്‍ പാക്കറ്റ് ഡെലിവറി ചെയ്ത ശേഷം
തുറന്നു നോക്കിയപ്പോഴാണ് വസന്ത് ഞെട്ടിയത്. മൊബൈലിനു പകരം സേപ്പു വാഷിങ് പൗഡറും. ഉടന്‍ തന്നെ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും പ്ലിപ്കാര്‍ട്ടിന്റെ ഡെലിവറി ബോയ് അവിടെ നിന്നു സ്ഥലം വിട്ടിരുന്നു.

flipkort

ഫ്‌ലിപ്പുകാര്‍ട്ട് വഴി രണ്ടു ഫോണുകളാണ് അദ്ദേഹം ഓഡര്‍ ചെയ്തതിരുന്നത്. എന്നാല്‍ ഫോണുകല്‍ എത്തിയപ്പോള്‍ തല്‍കാലം ഒന്നുമതിയെന്നും പിന്നീട് ഒന്നുകൂടി വാങ്ങമെന്നു പറഞ്ഞു 1490 രൂപ നല്‍കി ഒരു ഫോണ്‍ വാങ്ങുകയായിരുന്നു.
അബദ്ധം മനസിലാക്കിയ ഉടനെ വസന്ത് ഫ്‌ലികാര്‍ട്ടില്‍ വിളിച്ചു പരാതി പറഞ്ഞിരുന്നു. എന്നാല്‍ അല്‍പ സമയം കഴിഞ്ഞു തിരിച്ചു വിളിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് അവര്‍ ഫോണ്‍ തിരിച്ചു വിളിക്കുകയോ വിളിച്ച ഫോണ്‍ അറ്റഡ് ചെയ്തതുമില്ല. ഫില്പ്കാര്‍ട്ട് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം വല്ലാതെ വേദനിപ്പിച്ചെന്നും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തെന്നു വസന്ത് പറഞ്ഞു. ഫ്‌ലിപാകാര്‍ട്ടിനെ കൂടാതെ ഫോണ്‍ എത്തിച്ച ഇകാര്‍ട്ടിനെതിരെയും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

English summary
Vaibhav Vasant Kamble placed an order for two new phones with online shopping portal Flipkart. The package was delivered on time, but Kamble was in for a nasty surprise – the box didn’t contain a phone but had a bar of soap and a packet of washing powder instead.
Please Wait while comments are loading...