കേന്ദ്രമന്ത്രിയുള്ള വിമാനത്തില്‍ കത്തിയുമായി ഒരാള്‍.. സുരക്ഷാ പാളിച്ച തെളിയിക്കാനെന്ന്!

  • Posted By: Anamika
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉള്ള വിമാനത്തില്‍ കത്തിയുമായി യാത്രക്കാരന്‍ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഗോവയിലേക്കുള്ള സ്‌പൈസ് ജെറ്റ് എസ്ജി 144 വിമാനത്തിലാണ് യാത്രക്കാരന്‍ കത്തിയുമായി കയറിയത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ കയറുന്ന സുരക്ഷാ പരിശോധനകളെല്ലാം കടന്നാണ് ഇയാള്‍ വിമാനത്തിന് അകത്ത് കത്തിയുമായി ഇയാള്‍ എത്തിയത്. ഇത് വലിയ സുരക്ഷാ പാളിച്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നടി മാത്രമല്ല, മറ്റ് നടിമാരും ആക്രമിക്കപ്പെടണം! ദിലീപിനെതിരെ എഴുതിയ മാധ്യമപ്രവർത്തകയ്ക്ക് കിട്ടിയത്

flight

ഗൂഢാലോചന നടത്തിയത് ദിലീപ് മാത്രം..? കാവ്യയ്ക്കും നാദിര്‍ഷയ്ക്കും രക്ഷ.. എല്ലാം തീരുന്നു!

വിമാനത്തിന് അകത്ത് കയറിയ ഉടന്‍ ഇയാള്‍ തന്റെ ബാഗില്‍ കത്തി ഉണ്ടെന്ന് ഉറക്കെ വിളിച്ച് പറയുകയായിരുന്നു. പരിഭ്രാന്തരായ യാത്രക്കാരും വിമാന ജീവനക്കാരും ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും വിമാനം പരിശോധനയ്ക്ക് ശേഷം ഗോവയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. വിമാനത്തിലെ സുരക്ഷാ പാളിച്ച തുറന്ന് കാട്ടുകയാണ് താന്‍ ചെയ്തത് എന്നാണ് ഇയാള്‍ പറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man boards SpiceJet flight to Goa with knife, creates scare

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്