ഇരട്ടച്ചങ്കന്‍!!! രണ്ട് ഹൃദയങ്ങളുമായി ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയാള്‍ കേരളത്തില്‍!!!

Subscribe to Oneindia Malayalam

ദില്ലി: വിശ്വസിക്കാന്‍ പ്രയാസമുണ്ടോ? ഇവിടെ ഇരട്ടച്ചങ്കന്‍ എന്നത് ഒരു പ്രയോഗമായി പറയുന്നതല്ല. തുടിക്കുന്ന രണ്ട് ഹൃദയങ്ങളുള്ളയാള്‍ ഇവിടെ കേരളത്തിലുണ്ട്. 45 വയസ്സുകാരന്‍ ഇന്ന് ജീവിക്കുന്നത് രണ്ട് ഹൃദയവുമായിട്ടാണ്. അതില്‍ ഒരു ഹൃദയം സ്ത്രീയുടേതാണ് എന്ന പ്രത്യേകതയുമുണ്ട്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം 90% വും നിലച്ച രീതിയിലാണ് ഇയാള്‍ ദില്ലിയിലെ കോവായ് മെഡിക്കല്‍ സെന്ററില്‍ എത്തുന്നത്. എന്നാല്‍ ഇയാളുടെ ശ്വാസകോശത്തിലെ ഉയര്‍ന്ന സമ്മര്‍ദ്ദം മൂലം ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമായിരുന്നില്ല. രണ്ട് സാധ്യതകളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഒന്ന്, ഒരു കൃത്രിമ ഹൃദയം കൂടി ഘടിപ്പിക്കുക. മറ്റൊന്ന് യഥാര്‍ത്ഥ ഹൃദയം ഘടിപ്പിക്കുക. കൃത്രിമഹൃദയം ഘടിപ്പിക്കുന്നതിന് 2 കോടി രൂപയാണ് ചെലവ്. അതിനാല്‍ ഇപ്പോഴുള്ള ഹൃദയത്തോട് ചേര്‍ന്ന് മറ്റൊരു ഹൃദയം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പുതിയൊരു ഹൃദയം കൂടി ഈ നാല്‍പ്പത്തഞ്ചുകാരന് ലഭിക്കുന്നത്. പുതിയതായി ലഭിച്ച ഹൃദയം മസ്തിക മരണം സംഭവിച്ച ഒരു സ്ത്രീയുടേതാണ്.

15-1447563183-2

3 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കു ശേഷമാണ് ഇയാള്‍ ഇരട്ടച്ചങ്കനാകുന്നത്. ശസ്ത്രക്രിയ നടത്തുമ്പോഴും നേരത്തേയുള്ള ഹൃദയം പ്രവര്‍ത്തനക്ഷമമായിരുന്നു. പുതിയ ഹൃദയം നേരത്തേ ഉണ്ടായിരുന്ന ഹൃദയവുമായി ചേര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
45-year-old Keralite becomes the first person in India to live with two beating hearts, one of it being a woman's
Please Wait while comments are loading...