കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ ഇന്ത്യയുടെ അഭിമാനം തന്നെ

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇനി നമുക്ക് ഉറക്കെ വിളിച്ച് പറയാം. ചൊവ്വാപര്യവേഷണ ദൗത്യമായ മംഗള്‍യാന്‍ നമ്മുടെ അഭിമാനം തന്നെ. ബഹിരാകാശപര്യവേഷകരുടെ സംഘത്തില്‍ ഇനി ഇന്ത്യക്കും തലയുയര്‍ത്തി നില്‍ക്കാം.

മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ വ്യതിയാനം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സൂക്ഷ്മവും കൃത്യവും ആയി നടപ്പിലാക്കി. സെപ്റ്റംബര്‍ 24 ന് ചൊവ്വയില്‍ ഇറങ്ങാന്‍ നമ്മുടെ പേടകം ഇനി പൂര്‍ണ സജ്ജം.

Mangalyaan

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മംഗള്‍യാന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്തിയത്. ഇതിനായി പേടകത്തിലെ നാല് റോക്കറ്റുകളാണ് ജ്വലിപ്പിച്ചത്. ആശങ്കയുടെ നിമിഷങ്ങള്‍ക്ക് അന്ത്യം വരുത്തി പേടകം ഉദ്ദേശിച്ച ദിശയിലേക്ക് കുതിച്ചു.

680 ദശലക്ഷം കിലോമീറ്ററാണ് മംഗള്‍യാന്‍ ആകെ സഞ്ചരിക്കേണ്ടത്. അതിന്റെ നാലില്‍ ഒന്ന് ഭാഗവും ഇപ്പോള്‍ കടന്നു കഴിഞ്ഞു. ഇനി വേണ്ടത് 180 ദശലക്ഷം കിലോമീറ്ററുകള്‍ മാത്രം. മണിക്കൂറില്‍ 1,00,800 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോഴത്തെ സഞ്ചാരം.

സെപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ എത്തും. അതിന് ശേഷം ചൊവ്വയെ ചുറ്റി ഗ്രഹത്തേയും ഉപഗ്രഹങ്ങളേയും പറ്റി വിശദമായ പഠനം. ചൊവ്വയിലെ ജല സാന്നിധ്യവും മീഥേന്‍ വാതക സാന്നിധ്യവും പരിശോധിക്കുകയാണ് മംഗള്‍യാന്റെ പ്രധാന ലക്ഷ്യം.

English summary
In an operation fraught with risks, Indian space scientists gently nudged the Mars orbiter 'Mangalyaan' a bit closer to the Red Planet on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X