ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്: മെര്‍സലിന് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി

  • Written By:
Subscribe to Oneindia Malayalam
മെഴ്സലില്‍ പിന്നെയും നാണംകെട്ട് ബിജെപി, ഇത്തവണ കോടതി വക | Oneindia Malayalam

ചെന്നൈ: വിജയ് ചിത്രമായ മെര്‍സലിന് മദ്രാസ് ഹൈക്കോടതിയുടെ അനുകൂല വിധി. മെര്‍സല്‍ സിനിമ മാത്രമാണെന്ന് ചൂണ്ടിക്കാണ‍ിച്ച കോടതി ആവിഷ്‍കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ ചരിത്ര നീക്കമായ ചരക്കുസേവന നികുതിയെക്കുറിച്ചുള്ള ചിത്രത്തിലെ പരാര്‍മശമാണ് സിനിമയെ വിവാദത്തിലെത്തിച്ചത്. നികുതി വെട്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ മെര്‍സലിലുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്.

എല്ലാവര്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്ന് ചൂ​ണ്ടിക്കാണിച്ച മദ്രാസ് ഹൈക്കോടതി സിനിമ ഇഷ്ടമായില്ലെങ്കില്‍ കാണേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിജയ് ചിത്രം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഈ നീക്കം. ദീപാവലി ദിനത്തില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം മെര്‍സലിന്‍റെ പ്രദര്‍ശനത്തിന് ഇടക്കാല സ്റ്റേ ഉണ്ടായിരുന്നവെങ്കിലും വന്‍ ജനപിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും ജിഎസ്ടിയെക്കുറിച്ച് ചിത്രത്തിന്‍റെ സംഭാഷണത്തിലും സീനുകളിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നുമാണ് പരാതിക്കാരനായ അഭിഭാഷകന്‍ എ അശ്ല്വത്തമന്‍റ വാദം.

 ബിജെപി നേതാക്കള്‍ ചിത്രത്തിനെതിരെ

ബിജെപി നേതാക്കള്‍ ചിത്രത്തിനെതിരെ

ബിജെപി നേതാവ് തമിളരസി സൗന്ദര്‍രാജന്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, . ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, തിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേശ് തുടങ്ങിയ നേതാക്കളാണ് മെര്‍സലിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിജയ് ക്രിസ്ത്യാനി ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് എച്ച് രാജയുടെ പ്രതികരണം.

 പരാമര്‍ശം ചൊടിപ്പിച്ചു

പരാമര്‍ശം ചൊടിപ്പിച്ചു


ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ഇതൊക്കെയാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിക്കുന്നത്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യ രൂപേണ വിമര്‍ശിക്കുന്നുണ്ട്. ഇതെല്ലാമാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

 എല്ലാം വിജയയ് യുടെ തന്ത്രങ്ങള്‍!

എല്ലാം വിജയയ് യുടെ തന്ത്രങ്ങള്‍!

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ് യുടെ തന്ത്രങ്ങളാണ് മോദിയുടെ നയങ്ങള്‍ക്കെതിരെയുള്ള ഈ പരിഹാസങ്ങളെന്നും ഇതുവഴി സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നുമാണ് ബിജെപി നേതാക്കളുന്നയിക്കുന്ന ആരോപണം.

 ക്രിസ്താനിയായത് തെറ്റോ!

ക്രിസ്താനിയായത് തെറ്റോ!


മെര്‍സലില്‍ മുഖ്യ വേഷത്തിലെത്തിയ തമിഴ് നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാണിച്ച് വര്‍ഗ്ഗീയ ആരോപണങ്ങളുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ രംഗത്തത്തിയിരുന്നു. ജോസഫ് വിജയ് എന്ന പരാമര്‍ശിച്ചുകൊണ്ടാണ് സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തിട്ടുള്ളത്. ചിത്രത്തിന്‍റെ നിര്‍മാതാവ് ഹേമ രുക്മാനിയേയും വിവാദത്തിലേയ്ക്ക് വലിച്ചിഴച്ച നേതാവ് അവര്‍ ക്രിസ്ത്യാനിയാണെന്ന് സംശയിക്കുന്നുവെന്നും രാജ ചൂണ്ടിക്കാണിച്ചിരുന്നു.

 ഒന്നും വെട്ടിമാറ്റില്ല

ഒന്നും വെട്ടിമാറ്റില്ല


വിജയ് യുടെ മെർസിലിൻ എന്ന സിനിമയിൽ നിന്ന് ഒരു ബാഗം പോലും നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നേരത്തെ നിർമ്മാതാവ് ഹേമ രുക്മണി രംഗത്തെത്തിയിരുന്നു. മെര്‍സലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുകയും മെര്‍സലിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്യുന്നതിന് ഇടയില്‍ സിനിമയിലെ ഒരു വിവാദ ഭാഗവും സെന്‍സര്‍ ചെയ്ത് മാറ്റില്ലെന്ന് വ്യക്തമാക്കി മെര്‍സലിന്റെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുന്നത്. ജിഎസ്ടിയെ വിമര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യില്ലെന്നും നിര്‍മാതാവ് ഹേമ രുക്മിണി പറയുന്നു. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ച ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രുക്മിണി ഇക്കാര്യം വ്യക്തമാക്കിയത്

English summary
The Madras High Court on Friday stated that Vijay-starrer 'Mersal' is only a film and not real life, saying freedom of expression is for all.
Please Wait while comments are loading...