കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീ ടു കാമ്പയിനിന്റെ ഞെട്ടലില്‍ ബിജെപിയും; കേന്ദ്രമന്ത്രിക്കെതിരെ ആരോപണവുമായി മുന്‍ സഹപ്രവര്‍ത്തക

Google Oneindia Malayalam News

ദില്ലി: സിനിമാ, രാഷ്ട്രീയം, ജേര്‍ണലിസം തുടങ്ങിയ മേഖലകളിലെല്ലാം മീ ടു ക്യാമ്പയിന്‍ തരംഗം ആഞ്ഞടിക്കുകയാണ്. നാനാ പട്കര്‍, വികാസ് ബഹല്‍, ചേതന്‍ ഭഗത്, വൈരമുത്തു, അലോക് നാഥ് അങ്ങനെ നിരവധി പേരാണ് മീ ടു ക്യാമ്പയിനില്‍ കുടുങ്ങിയത്.

ഏറ്റവും അവസാനം മലയാളം സിനിമാ നടനും എംഎല്‍എയുമായ മുകേഷും ഈ തുറന്നപറച്ചില്‍ കുടുങ്ങിയിരിക്കുകയാണ്. ഈ പരമ്പരയിലാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരേയും വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് എംജെ അക്ബറിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

മീ ടു ക്യാമ്പയിന്‍

മീ ടു ക്യാമ്പയിന്‍

സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലായി തുടങ്ങിയ മീ ടു ക്യാമ്പയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമമേഖലയിലേക്കും കടന്നിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ രണ്ട പ്രമുഖര്‍ ഈ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്തിട്ടുണ്ട്.

എംജെ അക്ബറിനെതിരേയും

എംജെ അക്ബറിനെതിരേയും

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പ്രമുഖമാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരേയും വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്. ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എംജെ അക്ബറിനെതിരെ പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് പുനപ്രസിദ്ധീകരിച്ചുകൊണ്ടാണ് എംജെ അക്ബറിനെതിരെ പ്രിയ രമണി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാഗസിനില്‍ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ എംജെ അക്ബറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.

പ്രിയ രമണി

പ്രിയ രമണി

എന്നാല്‍ എംജെ അക്ബര്‍ കഥയുമായി എന്റെ വക തുടങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണ പഴയ കുറിപ്പിന്റെ ലിങ്ക് പ്രിയ രമണി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിജെപി ഞെട്ടലില്‍

ബിജെപി ഞെട്ടലില്‍

കേന്ദ്രമന്ത്രി കൂടിയായ എംജെ അക്ബറിനെതിരായ ആരോപണത്തിന്റെ ഞെട്ടലിലാണ് ബിജെപി. കോണ്‍ഗ്രസ് ഇതിനോടകം തന്നെ വിഷയം ഏറ്റെടുത്തു കഴിഞ്ഞി. എംജെ അക്ബര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആ കുറിപ്പ്

ആ കുറിപ്പ്

അദ്ദേഹം 'ഒന്നും' ചെയ്തില്ല. ഒരുപാട് സ്ത്രീകള്‍ക്ക് വളരെ മോശം കഥകള്‍ പറയാനുണ്ടാകും, അത് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ എന്ന കുറിപ്പിനൊപ്പമാണ് മുമ്പ് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നത്. വോഗ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ആ കുറിപ്പ് ഇങ്ങനെയായിരുന്നു.

അതിയായി ആഗ്രഹിച്ചു

അതിയായി ആഗ്രഹിച്ചു

എനിക്ക് 23 ഉം നിങ്ങള്‍ക്ക 43 ഉം വയസ്സും പ്രായമാണ്. എന്റെ പ്രൊഫഷണല്‍ ഹീറോകളില്‍ ഒരാളായിരുന്നു നിങ്ങല്‍. ഇന്ത്യന്‍ ജേര്‍ണലിസത്തെ അടുമുടിമാറ്റിയത് നിങ്ങളാണെന്ന് എല്ലാവരും പറഞ്ഞു. നിങ്ങളുടെ ടീമിന്റെ ഭാഗമാവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.

അകത്തേക്ക് വരാന്‍ പറഞ്ഞു

അകത്തേക്ക് വരാന്‍ പറഞ്ഞു

രാത്രി ഏഴ് മണി സമയത്തോടെയാണ് നിങ്ങള്‍ താമസിക്കാറുള്ള ദക്ഷിണ മുംബൈയിലെ ഹോട്ടലില്‍ ഇന്റര്‍വ്യൂവിനായി എത്താന്‍ എന്നോട് ആവശ്യപ്പെട്ടത്. ലോബിയിലെത്തി നിങ്ങളുടെ മുറിയിലേക്ക് വിളിച്ചപ്പോള്‍ അകത്തേക്ക് വരാന്‍ പറഞ്ഞു.

വേണ്ട ഞരമ്പുരോഗി

വേണ്ട ഞരമ്പുരോഗി

വേണ്ട ഞരമ്പുരോഗി ഞാന്‍ ലോബിയില്‍ കാത്തിരിക്കാം എന്ന് പറയാനുള്ള ധൈര്യം അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. മുറിയിലെത്തിയ എനിക്ക് നിങ്ങല്‍ മദ്യം ഓഫര്‍ ചെയ്‌തെങ്കിലും ഞാന്‍ നിരസിച്ചു. നിങ്ങള്‍ മദ്യം കഴിച്ചിരുന്നു.

നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍

നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍

പഴയ ഹിന്ദിഗാനങ്ങള്‍ പാടിക്കൊണ്ടിരുന്ന നിങ്ങള്‍ എന്നോട് അരികില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു തരത്തിലാണ് അവിടെ നിന്ന ഞാന്‍ രക്ഷപ്പെട്ടത്. അതിന് ശേഷം നിങ്ങള്‍ എന്നെ ജേര്‍ണലിസ്റ്റായി തിരഞ്ഞെടുത്തെങ്കിലം നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ ഒറ്റയ്ക്ക് ഒരിക്കലും ഇരിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

ഒരു മാറ്റവും ഉണ്ടായിരുന്നില്ല

ഒരു മാറ്റവും ഉണ്ടായിരുന്നില്ല

കാലങ്ങള്‍ മാറിയെങ്കിലും നിങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പുതുതായി വരുന്ന ഒരോ ബാച്ചിലെ കുട്ടികള്‍ക്കും നിങ്ങള്‍ അശ്ലീല സന്ദേശം അയുച്ചുകൊണ്ടേരിയിരുന്നു. അശ്ലീല സംഭാഷണങ്ങളും സന്ദേശങ്ങളും അയക്കുന്നതില്‍ നിങ്ങല്‍ വിരുതനാണല്ലോ.

വലിയ വില

വലിയ വില

നിങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ വലിയ വിലയാണ് കൊടുക്കേണ്ടി വരിക. അത് യുവതികളായ പുതിയ കുട്ടികള്‍ക്ക് താങ്ങാനാവില്ല. രാക്ഷസന് നേര്‍ക്ക വിരല്‍ ചൂണ്ടാന്‍ തന്റേടമുള്ള സ്ത്രീകളുണ്ട്, ഒരു നാല്‍ നിങ്ങളെ പിടികൂടും എന്നും വ്യക്തമാക്കികൊണ്ടാണ് പ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
MeToo has hit the Modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X