അറ്റകുറ്റപണിക്കിടെ തീവണ്ടി മരത്തിലിടിച്ച് തകര്‍ന്നു, തൊഴിലാളിക്ക് ഗുരുതര പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കോയമ്പത്തൂര്‍: പാളത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനിടെ തൊഴിലാളികളുമായി പോയ തീവണ്ടി മരത്തില്‍ ഇടിച്ച് തകര്‍ന്നു. അപകടത്തില്‍ തൊഴിലാളിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേട്ടുപാളം സ്വദേശി മരുതാചലത്തിന്റെ കാലുകള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരിക്കേറ്റയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

accident

ഊട്ടി-മേട്ടുപാളയം റൂട്ടില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് പാളത്തില്‍ അറ്റപണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്പതോളം തൊഴിലാളികളെയും കൊണ്ട് നീങ്ങിയ ട്രെയിനാണ് അപകടത്തില്‍ പെട്ടത്.

ചെറിയ വളവിന് കഴിഞ്ഞ് നിര്‍ത്താനുള്ള റെഡ് സിഗ്നല്‍ കാണാതെ മുന്നോട്ട് പോയപ്പോഴായിരുന്നു അപകടം. പാളത്തില്‍ മരം വീണ് കിടന്നതിനെ തുടര്‍ന്ന് മേഖലയില്‍ നാല് ദിവസം ഗതാഗതം തടസപ്പെട്ടിരുന്നു.

English summary
Mettupalayam train accident.
Please Wait while comments are loading...