വനിതാ ജയില്‍ ജീവനക്കാരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി പരാതി

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ ജയില്‍ ജീവനക്കാരെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി പരാതി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായാണ് പരാതി. പരാതി ഉന്നയിച്ച് തനിക്ക് കത്ത് ലഭിച്ചതായി ശിവസേന നേതാവും വനിതാ സംഘടനാ പ്രവര്‍ത്തകയുമായ നീലം ഗോര്‍ഹെ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം.

ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പേരിലാണ് കത്ത് വന്നതെന്ന് നീലം അറിയിച്ചു. കത്തിന്റെ കോപ്പി മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ ഉടനടി അന്വേഷണം വേണമെന്നും അവര്‍ വ്യക്തമാക്കി. വനിതാ ജീവനക്കാരെ മുതിര്‍ന്ന ഓഫീസര്‍മാര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായുള്ള പത്തോളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

rape

ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ പ്രമോഷന്‍ സാധ്യതയും ഉറപ്പു നല്‍കുന്നു. അതേസമയം, വനിതാ ജയില്‍ സൂപ്രണ്ട് ഇത്തരമൊരു കത്ത് അയച്ചതായി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ജയിലില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതായും ഭയം മൂലമായിരിക്കാം സൂപ്രണ്ടിന്റെ പേരു വച്ചതെന്നുമാണ് റിപ്പോര്‍ട്ട്. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഉടന്‍ അന്വേഷണം വേണമെന്ന നീലം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Maharashtra women jail staff forced to keep sexual relations with seniors: letter sent to Sena leader,
Please Wait while comments are loading...